എം.പി അബ്ദുല്‍ റഹിമാനെ സി.പി.എം സഹായിച്ചെന്ന് ലീഗ്
ഇരിട്ടി: വിപ്പ് ലംഘിച്ച് തിരഞ്ഞെടുപ്പില്‍ അട്ടിമറിക്കു നേതൃത്വം നല്‍കിയതിന് ലീഗില്‍ നിന്നു പുറത്താക്കിയ എം.പി അബ്ദുല്‍ റഹിമാനെ സി.പി.എം സഹായിച്ചെന്ന് ലീഗ്. കൗണ്‍സിലര്‍ സ്ഥാനം അയോഗ്യനാക്കുന്നതിന് പാര്‍ട്ടി നല്കിയ കേസില്‍ അബ്ദുള്‍ റഹിമാനെ കണ്ണൂര്‍ ജില്ലാ നേതൃത്വം സഹായിച്ചുവെന്നാണ് ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി ആരോപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും മെഡിക്കല്‍ സൂപ്രണ്ടിനെ കമ്മിഷന് മുന്നില്‍ ഹാജരാക്കി അദേഹത്തിന് അനുകൂലമായി മൊഴി കൊടുക്കുന്നതിനു സഹായിച്ചതും സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിന് തെളിവാണ്.
ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ സി.പി.എം ഭരണം നിലനിര്‍ത്തുന്നതിന് എം.പി അബ്ദുല്റഹിമാനുമായി നടന്ന ഗൂഡാലോചനയാണ് വ്യക്തമായതെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു.
പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. കെ. മുഹമ്മദലി, മുന്‍സിപ്പല്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വൈസ് പ്രസിഡന്റുമായ സി. മുഹമ്മദലി, നേതാക്കളായ എം.എം അജീദ്, യു.പി മുഹമ്മദ്, സി.എ ലത്തീഫ്, ചായിലോട് അഷ്റഫ്, സമീര്‍ പുന്നാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."