ഉള്‍വനത്തിലെ ആദിവാസികള്‍ക്ക് ഭൂമി: പ്രാരംഭ നടപടികള്‍ക്ക് തുടക്കം
കരുളായി: ഉള്‍വനത്തില്‍ അധിവസിക്കുന്ന പ്രാക്തന ഗോത്രവര്‍ഗ വിഭാഗക്കാരായ ചോലനായിക്കര്‍ക്ക് വനാവകാശ നിയമ പ്രകാരം ഭൂമി വിട്ടുകൊടുക്കുന്നതിനായുള്ള പ്രാരംഭഘട്ട നടപടികള്‍ക്ക് തുടക്കമായി. അതുമായി ബന്ധപ്പെട്ട് മാഞ്ചീരി കോളനിയില്‍ പ്രത്യേക ഊരുക്കൂട്ടവും വനാവകാശ കമ്മിറ്റി രൂപീകരണവും നടന്നു.
ആദ്യഘട്ടത്തില്‍ മാഞ്ചീരി കോളനിയോട് ചേര്‍ന്നുള്ള പത്ത് ഏക്കര്‍ വനഭൂമി ഇതിനായി നേരത്തെ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഈ ഭൂമിയുടെ ഗുണഭോക്താക്കളായി ഇവിടുത്തെ എട്ട് പേരെ തെരഞ്ഞെടുക്കകയും ചെയ്തു. ഒരാള്‍ക്ക് ഒരോക്കറിലധികം സ്ഥലമാണ് ഉ@ാവുക. ഓരോര്‍ത്തര്‍ക്കായി ഭൂമി തരം തിരിക്കുകയും ചെയ്തിട്ടു@്. ഈ ഭൂമി ഗുണഭോക്താക്കള്‍ക്കായി വിട്ട് കൊടുക്കുന്നതിന് കലക്ടര്‍ ചെയര്‍മാനായ ജില്ലാ കമ്മിറ്റിക്കാണ് അധികാരം.
ഈ കമ്മിറ്റിക്ക് മുന്‍പില്‍ ഫയല്‍ എത്തുന്നതിന് മുന്‍പായി ആര്‍.ഡി.ഒ ചെര്‍മാനായ സബ് ഡിവിഷനല്‍ കമ്മിറ്റി പരിശോധിക്കണം. ഇതിന് മുന്‍പായി വനാവകാശ ഊരുക്കൂട്ടം ചേര്‍ന്ന് ഇതിന്‍മേല്‍ അക്ഷേപമില്ലെന്ന് സാക്ഷ്യപെടുത്തണം.
ആ രേഖ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ടാക്കി സബ് ഡിവിഷണല്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കും. അതിന്റെ ഭാഗമായിട്ടാണ് മാഞ്ചീരി കോളനിയില്‍ പ്രത്യക ഊരുക്കൂട്ടം ചേര്‍ന്നത്. ഊരുക്കൂട്ടത്തില്‍ പതിനഞ്ചംഗങ്ങളെ ഉള്‍പെടുത്തി വനാവകാശ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കരുളായി പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷന്‍ കെ. മനോജ് അധ്യക്ഷനായി. വാര്‍ഡ് അംഗം ലിസി ജോസ്, കെ.പി ഷറഫുദ്ദീന്‍, കരുളായി വനം റെയ്ഞ്ച് ഓഫിസര്‍ കെ. രാഘോഷ്, ട്രൈബല്‍ എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസര്‍ ഷൈജു, പഞ്ചായത്ത് സെക്രട്ടറി പി.ബി ഷാജു, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഒ.കെ വേണു, ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ സുജമോള്‍, വിനോദ് മാഞ്ചീരി, ബാലന്‍ പാണപുഴ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."