മോദി സര്‍ക്കാരും തീവ്രവാദികളും തമ്മില്‍ വ്യത്യാസമില്ല: രാമകൃഷ്ണ പാണ്ഡെ
കണ്ണൂര്‍: മോദി സര്‍ക്കാരും തീവ്രവാദികളും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്ന് എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ. എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദികള്‍ അക്ഷര്‍ധാം ക്ഷേത്രം അക്രമിച്ചപ്പോള്‍ ആധുനിക അമ്പലമെന്ന് ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച പൊതുമേഖല സ്ഥാപനങ്ങളെയാണ് മോദി സര്‍ക്കാര്‍ ആക്രമിക്കുന്നത്്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ആശ്രയിക്കുന്ന ചെറുകിട വ്യവസായ കേന്ദ്രങ്ങള്‍ പൂട്ടിക്കുകയാണ്. കോര്‍പറേറ്റ് ശക്തികളുടെ ഗുണത്തിന് വേണ്ടിയാണ് മോദി തൊഴില്‍ നിയമം മാറ്റുന്നതെന്നും പാണ്ഡെ വ്യക്തമാക്കി. എസ്. വിജയകുമാരന്‍ നായര്‍ അധ്യക്ഷനായി. സത്യന് മൊകേരി, സി.ഡി ജോസ്, അനിയന് മാത്യു, സത്യനാഥ്, ജി.മോത്തിലാല്‍, ഒ.കെ ജയകൃഷ്ണന്, ബേബി കാസ്ട്രോ, എസ്.പി മോഹന്‍ കുമാര്‍, പി.പി ഗീത, കെ. മല്ലിക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."