ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു
അഞ്ചുകുന്ന് : ഗാന്ധി മെമ്മോറിയല്‍ യു. പി.സ്‌കൂളില്‍ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ മരം നിര്‍മ്മിച്ചു.ഇതിനോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, സഡാക്കൊ കൊക്ക് നിര്‍മാണം, മുദ്രാവാക്യ രചന മല്‍സരം, പ്ലക്കാര്‍ഡ് നിര്‍മാണം, ചുവര്‍പത്രികാ നിര്‍മാണം എന്നിവ നടത്തി. കെ.എ. സെബാസ്റ്റ്യന്‍, മോളി തോമസ്, ഷിജിമോള്‍ ജെയിംസ്, ആന്‍സി ജോസഫ്, ജോസഫ് ജോഷി, നിര്‍മ്മല ജോസഫ്, സിജോയ് ചെറിയാന്‍, മഹ്ബൂബ് എന്‍.പി. നേതൃത്വം നല്‍കി.
വെങ്ങപ്പള്ളി: ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ് അസോസിയേഷന്‍ സിയാസയുടെ കീഴില്‍ ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു.
അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഹിരോഷിമ- നാഗസാക്കി ചരിത്രവും പാഠങ്ങളും എന്ന വിഷയത്തില്‍ ഷജില്‍ വാഫി ഇടപ്പള്ളി സംസാരിച്ചു.
സിയാസ സാഹിത്യ സമാജം കണ്‍വീനര്‍ അസ്‌ലം കണിയാമ്പറ്റ സ്വാഗതവും മുആദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ധീന്‍ വാഫി കാവനൂര്‍, ഹാമിദ് റഹ്മാനി പച്ചിലക്കാട്, മിഹ്‌റാന്‍ ബാഖവി, ഇബ്രഹിം ഫൈസി ഉഗ്രപുരം, കുഞ്ഞി മുഹമ്മദ് ദാരിമി പങ്കെടുത്തു.
കുപ്പാടി: അഖിലേന്ത്യ സമാധാന ഐക്യദാര്‍ഡ്യ സമിതി ജില്ലാ കമ്മിറ്റിയുടെയും കുപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. ഹൈസ്‌കുള്‍ പ്രധാനാധ്യാപിക മെഴ്‌സി സെബാസ്റ്റ്യന്‍ അധ്യക്ഷയായി. ഐപ്‌സോ ജില്ലാ പ്രസിഡന്റ് എം.എഫ് ഫ്രാന്‍സിസ് മുഖ്യ പ്രഭാഷണം നടത്തി. യു.പി സ്‌കുള്‍ പ്രധാനാധ്യാപിക കസ്തൂരി ഭായി, ടി.പി സന്തോഷ് മാസ്റ്റര്‍, കെ .സ് ജയരാജന്‍, സ്റ്റാഫ് സെക്രട്ടറി അനന്തു മോഹനന്‍, പി.ടി.എ അംഗം സോമനാഥന്‍, ഐപ്‌സോ ജില്ലാകമ്മിറ്റിയംഗം എ ഭാസ്‌കരന്‍ സംസാരിച്ചു.
യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകളുമേന്തിയാണ് വിദ്യാര്‍ഥികള്‍ പങ്കെടുത്തത്.
കണിയാമ്പറ്റ: ഗവ. യു.പി സ്‌കൂളില്‍ ഹിരോഷിമ നാഗാസാക്കി ദിനത്തില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി വിദ്യാര്‍ഥികള്‍ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു.
കൂറ്റന്‍ സഡാക്കോ കൊക്കുമായി റാലിയും പ്രതിജ്ഞയും ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഇ ഹസ്‌ന യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. പ്രധാനാധ്യാപിക ടി.ടി ചിന്നമ്മ, വാര്‍ഡംഗം റഷീന സുബൈര്‍, സ്‌കൂള്‍ ലീഡര്‍ മിശാല്‍ മുഹമ്മദ്, ഖലീലുറഹ്മാന്‍ സംസാരിച്ചു.
പൂതാടി: ഗവ. യു.പി സ്‌കൂളില്‍ ക്വിറ്റ് ഇന്ത്യ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, യുദ്ധ വിരുദ്ധ റാലി, സുഡാക്കോ നിര്‍മാണം, പോസ്റ്റര്‍ നിര്‍മാണം, വീഡിയോ പ്രദര്‍ശനം എന്നിവ നടത്തി.
പ്രധാനാധ്യാപകന്‍ കെ.വി ബാബു, പി.പി ധനഞ്ജയന്‍, വി.ജി അയ്യപ്പന്‍, കെ മധു, പി.കെ ഷീല, പി.സി സോണിയ സംസാരിച്ചു. കൈതക്കല്‍: ഗവ. എല്‍.പി സ്‌കൂളില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ ദിനാചരണം നടത്തി. യുദ്ധവിരുദ്ധ സന്ദേശ മരം നിര്‍മിച്ചു. വിദ്യാര്‍ഥികള്‍ സമാധാന സന്ദേശം കൈമാറി. പ്രധാനാധ്യാപിക അന്ന, അധ്യാപകരായ ആസ്യ പി.എം, ലൈല കെ.കെ, സജിത, മൈനാവതി, റഫീഖ്, ഷിനു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."