HOME
DETAILS
MAL
ഷിധിന്‍ വധം; സാക്ഷി വിസ്താരം 15ന്
backup
December 13 2018 | 06:12 AM
തലശ്ശേരി: സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട വടക്കുമ്പാട് പാറക്കെട്ട് സ്വദേശി ഷിധിന്‍ വധക്കേസിലെ സാക്ഷികളെ 15ന് വിസ്തരിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ തലശ്ശേരി സി.ഐ വി.കെ വിശ്വഭരന്‍ ഉള്‍പ്പെടെയുള്ള അഞ്ച് സാക്ഷികളെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന് )ജഡ്ജ് രാജീവ് മുന്‍പാകെ വിസ്തരിക്കുക.
സംഭവ സ്ഥല മഹസര്‍ തയാറാക്കിയ അന്നത്തെ തലശ്ശേരി എസ്.ഐ എം.പി ആസാദ്, പരുക്കേറ്റ ഷിധിനെ ആശുപത്രിയിലെത്തിച്ച പൊലിസ് കോണ്‍സ്റ്റബിള്‍ ചിത്രസേനന്, അന്നത്തെ തലശ്ശേരി പൊലിസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ , ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഷിധിനെ പരിശോധിച്ച ഡോക്ടര്‍ എന്നിവരെയും വിസ്തരിക്കും.
ഒന്‍പത് സി.പി.എം പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. 2013 ഒക്ടോബര്‍ നാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."