HOME
DETAILS

കേരളത്തെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് പ്രതിഷേധം: പലയിടത്തും സംഘര്‍ഷം, ലോങ്ങ് മാര്‍ച്ചുകള്‍ നടത്തും: ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രതിഷേധങ്ങള്‍ക്കും കോണ്‍ഗ്രസ്

  
backup
December 21 2019 | 07:12 AM

congress-struggle-citizenship-issue

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് പ്രതിഷേധം. സംസ്ഥാന വ്യാപകമായി നടന്ന ജനമുന്നേറ്റ ജാഥകളില്‍ ആയിരങ്ങളാണ് അണിനിരന്നത്. എല്ലാ ജില്ലകളിലും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ജനമുന്നേറ്റ സംഗമങ്ങള്‍.

അതേ സമയം എറണാകുളത്ത് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഹൈബി ഈഡന്‍ എം.പി അടക്കമുള്ളവര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. കലക്ട്രേറ്റ് മാര്‍ച്ചിനിടെ പത്തനംതിട്ടയില്‍ പൊലിസ് ബാരിക്കേഡ് മറികടന്ന കെ.എസ്.യു ജില്ലാ പ്രസിഡന്റിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിലും പ്രതിഷേധക്കാര്‍ കലക്ടേറ്റിന് മുന്നിലെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു.

കാസര്‍കോട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ എം.എം ഹസനും കൊച്ചിയില്‍ വി.ഡി സതീശനും യോഗം ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാനും ടി.എന്‍ പ്രതാപന്‍ എം.പിയും പ്രതിഷേധത്തില്‍ പങ്കെടുത്തു.

പൗരത്വ ഭേദഗതി ബില്ലിനെതിരേ ഒരുമിച്ച് പ്രധിഷേധിക്കാമെന്നും കാസര്‍കോട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് എം.പി മാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ ലോങ്ങ് മാര്‍ച്ചുകള്‍ നടത്തും. ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഡി.സി.സികള്‍ നേതൃത്വം നല്‍കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

മലപ്പുറത്ത് ജനമുന്നേറ്റയാത്രക്ക് നേതൃത്വം നല്‍കി. കലക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഭരണകൂട ഭീകരതയുടെ ഭീഭത്സ മുഖമാണ് രാജ്യം കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഇത് മുസ്‌ലിംകള്‍ മാത്രം നടത്തേണ്ട സമരമല്ല, മതേതര ഇന്ത്യ ഒരുമിച്ചാണ് സമരം നടത്തേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പൗരത്വ രജിസ്റ്റര്‍ നടപടികള്‍ സംസ്ഥാനം നിര്‍ത്തിവെച്ചത് സ്വാഗതം ചെയ്യുകയാണെന്ന് ചെയ്ത് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ നടപടിയുമായി മുന്നോട്ട് പോകേണ്ടന്നാണ് തീരുമാനം. എല്ലാ ബി.ജെ.പി ഇതര സര്‍ക്കാരും ഇത നടപടിയുമായി മുന്നോട്ട് പോകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago