കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാഹചര്യമില്ല: ചെന്നിത്തല
ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
എന്നാല്‍, ആര്‍.എസ്.എസിന് ഇത്തരമൊരു പ്രചാരണം നടത്താനുള്ള സാഹചര്യമാണ് സി.പി.എം ഒരുക്കികൊടുക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ ആര്‍.എസ്.എസും സംസ്ഥാന ഭരണത്തിന്റെ ഹുങ്കില്‍ സി.പി.എമ്മും ആക്രമണം നടത്തുകയാണ്. കോഴയില്‍ മുഖം നഷ്ടപ്പെട്ട ജാള്യത മറയ്ക്കാന്‍ ബി.ജെ.പിയും സംസ്ഥാന ഭരണത്തിന്റെ പരാജയം മറയ്ക്കാന്‍ സി.പി.എമ്മും ആക്രമണം നടത്തുകയാണ്. പൊലിസ് സംവിധാനം രാഷ്ട്രീയവല്‍ക്കരിച്ചതോടെ നിഷ്‌ക്രിയമായി.
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയത് ശരിയായില്ല. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രിപോയത് നാണക്കേടാണ്. പത്രക്കാരോട് മാത്രമേ മുഖ്യമന്ത്രിയ്ക്ക് ധൈര്യം കാണിക്കാന്‍ സാധിക്കുന്നുള്ളൂ.
അക്രമസംഭവങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ ആവശ്യമില്ലെന്നും കേരള പൊലിസ് അന്വേഷിച്ചാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."