പൗരത്വ നിയമ ഭേതഗതി ഇന്ത്യയുടെ ആത്മാവിന് ഏറ്റ വലിയ മുറിവ്: സമസ്ത ഇസ്ലാമിക് സെന്റർ ബുറൈദ
ബുറൈദ: ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ മതേതര രാജ്യമായ ഇന്ത്യയിൽ ഇപ്പോൾ ഭരിക്കുന്ന ഫാസിസ്റ്റു ശക്തികൾ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനക്കും എതിരായ നീക്കമാണെന്നും ഇന്ത്യയുടെ ആത്മാവിന് ഏറ്റ മുറിവാണെന്നും സമസ്ത ഇസ്ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. 'ഇന്ത്യ മരിക്കരുത് നമുക്ക് ജീവിക്കണം' എന്ന പ്രമേയത്തിൽ സഊദി നാഷണൽ അടിസ്ഥാനത്തിൽ എസ് ഐ സി നടത്തുന്ന പരിപാടിയുടെ ഭാഗമായി ബുറൈദയിൽ നടന്ന പൗരത്വ സംരക്ഷണ സമ്മേളനം സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങളുടെ അധ്യക്ഷതയിൽ കെ എം സി സി നാഷണൽ കമ്മിറ്റി അംഗം ലത്തീഫ് തച്ചപൊയിൽ ഉദ്ഘാടനം നിർവഹിച്ചു.
ഡോ.ഹസീബ് പുതിയങ്ങാടി പ്രേമേയ പ്രഭാഷണം നടത്തി. ശമീർ കുന്നമംഗലം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൈസൽ ആലത്തൂർ, സക്കീർ കൈപ്പുറം സംസാരിച്ചു. റഷീദ് ദാരിമിയുടെ പ്രാർത്ഥനയിൽ ആരംഭിച്ച പരിപാടി അമീൻ ദാരിമി ഖിറാഅത്തും നടത്തി, വെറ്റിലപ്പാറ മുഹമ്മദ് മുസ്ലിയാർ സ്വാഗതവും ശിഹാബ് തലക്കെട്ടൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."