ഡല്‍ഹിയില്‍ പ്രതിഷേധിച്ചത് സഫ ഫെബിനാണെന്ന വ്യാജ പ്രചാരണവുമായി ബി.ജെ.പി എം.എല്‍.എ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂണിവേഴ്സിറ്റിയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിച്ചത് മലപ്പുറത്ത് രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയ സഫ ഫെബിനാണെന്ന വ്യാജ പ്രാചാരണവുമായി ബി.ജെ.പി എം.എല്‍.എ മഞ്ചീന്ദര്‍ സിംഗ സിര്‍സാ. തന്റെ ട്വിറ്റര്‍ എക്കൗണ്ടിലാണ് സഫ രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തുന്ന ചിത്രവും അതിനു താഴെ മലയാളി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ ചിത്രവും നല്‍കിയിരിക്കുന്നത്. Now we all know who is behind Delhi Violent protests എന്നാണ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പ്രതിഷേധം നടത്തിയത രാഹുലിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തിയ മുസ്ലിം പെണ്‍കുട്ടിയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഡല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എ ആയ മഞ്ചീന്ദര്‍ സിംഗ് ഡല്‍ഹി സിക്ക് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
Now we all know - who is behind Delhi Violent protests and #DelhiBurning pic.twitter.com/GRWFmjaDsB
— Manjinder S Sirsa (@mssirsa) December 21, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."