HOME
DETAILS

എന്‍.ഡി.എയില്‍ ഭിന്നത: എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മോദി ഉറപ്പുവരുത്തണമെന്ന് ജെ.ഡി.യു

  
backup
December 21 2019 | 11:12 AM

jdu-against-nrc-want-modi-to-assure

 


ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രതിഷേധം തുടരുമ്പോള്‍ ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ച് എന്‍.ഡി.എ ഘടക കക്ഷികള്‍. എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുവരുത്തണമെന്ന് ബി.ജെ.പിയുടെ സഖ്യകക്ഷിയും ബിഹാറിലെ ഭരണകക്ഷിയുമായ ജെ.ഡി.യു.

ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ നേരത്തേതന്നെ എന്‍.ആര്‍.സിക്കെതിരെ നിലപാടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്‍.ഡി.എ കക്ഷികളെ വിളിച്ചു സമവായമുണ്ടാക്കണമെന്നും അതിനുള്ള നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണമെന്നും ജെ.ഡി.യു വക്താവ് കെ.സി ത്യാഗി ആവശ്യപ്പെട്ടു. അതിനുശേഷം പ്രതിപക്ഷ പാര്‍ട്ടികളെയും പ്രതിഷേധക്കാരെയും വിളിച്ചു സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിഹാറില്‍ എന്‍.ആര്‍.സി ഉണ്ടാകില്ലെന്ന് നിതീഷ് കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ശനിയാഴ്ച നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെ.ഡി.യു നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം നിതീഷ് കുമാര്‍ എന്‍.ആര്‍.സിയെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. ബി.ജെ.പിയുടെ മറ്റൊരു സഖ്യകക്ഷിയായ അകാലിദളും എന്‍.ആര്‍.സിയിലും പൗരത്വ ഭേദഗതി നിയമത്തിലും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്ത മുഖ്യമന്ത്രിമാരെ അഭിനന്ദിച്ച് കൊണ്ട് പ്രശാന്ത് കിഷോര്‍ നേരത്തെ രംഗത്തു വന്നിരുന്നു.

16 ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുണ്ടെന്നും അവരാണ് ഇനി ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്. പഞ്ചാബ്, കേരളം, ബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പൗരത്വ ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെ നിലപാടെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  19 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  26 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  37 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  39 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago