HOME
DETAILS

പ്രവാസി മുക്ത്യാര്‍ വോട്ട് ഉയര്‍ത്തുന്ന ആശങ്കകള്‍

  
backup
August 04 2017 | 21:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d

പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍ (പ്രോക്‌സി) വോട്ട് ചെയ്യാന്‍ അനുമതി നല്‍കും വിധം ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനം ജനങ്ങള്‍ക്കിടയില്‍ സമ്മിശ്രപ്രതികരണമാണു സൃഷ്ടിച്ചിരിക്കുന്നത്. പുറംനാടുകളില്‍ ജോലിചെയ്തു നാടിന്റെ സമ്പദ്ഘടനയ്ക്കു നിര്‍ണായകസംഭാവന നല്‍കുന്ന പ്രവാസിസമൂഹത്തിനു സ്വന്തംനാടിന്റെ രാഷ്ട്രീയഭാഗധേയ നിര്‍ണയത്തില്‍ പങ്കാളികളാവാനുള്ള അവകാശത്തിനായി ശബ്ദമുയരാന്‍ തുടങ്ങിയിട്ടു പതിറ്റാണ്ടുകളായി.
അതു മുക്ത്യാര്‍രീതിയിലെങ്കിലും നടപ്പിലാകുന്നതില്‍ ആശ്വാസംകൊള്ളുന്നവര്‍ ഏറെയുണ്ട്. എന്നാല്‍, നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ അതിന്റെ ദുരുപയോഗസാധ്യത ചൂണ്ടിക്കാട്ടി ആശങ്കപ്പെടുന്നവരുടെ എണ്ണവും വലുതാണ്. മുക്ത്യാര്‍ വോട്ട് സമ്പ്രദായത്തിന്റെ കുറ്റമറ്റ പ്രായോഗികത സംശയം ജനിപ്പിക്കുന്നതാണെന്നാണു പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതാക്കളില്‍ പലരും ചൂണ്ടിക്കാട്ടുന്നത്.
ലോകത്ത് ഏറ്റവും മികച്ചതെന്നു നമ്മള്‍ അഭിമാനിക്കുമ്പോള്‍തന്നെ, ശരിയായ അര്‍ഥത്തില്‍ പരിപക്വത പ്രാപിച്ചിട്ടില്ലാത്തതാണ് ഇന്ത്യന്‍ ജനാധിപത്യസമ്പ്രദായം എന്നതു യാഥാര്‍ഥ്യമാണ്. തെരഞ്ഞെടുപ്പു ക്രമക്കേടുകളുടെ എണ്ണമറ്റ കഥകള്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. പണവും വര്‍ഗീയ ചേരിതിരിവുകളും പേശീബലവുമൊക്കെ പലപ്പോഴും തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ ജനതാല്‍പര്യത്തിന്റെ പ്രതിഫലനം അസാധ്യമാക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മുക്ത്യാര്‍ വോട്ടിനും ദുരുപയോഗ സാധ്യത ഏറെയാണ്.
തെരഞ്ഞെടുപ്പു വേളയില്‍ നാട്ടിലെത്താനാവാത്ത സാഹചര്യമുണ്ടങ്കില്‍ പ്രവാസിക്കു പകരം ആളെ നിയോഗിച്ചു സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കുന്നതാണു മുക്ത്യാര്‍ വോട്ട്. വോട്ടുചെയ്യാന്‍ നിയോഗിക്കപ്പെടുന്നയാള്‍ വോട്ടര്‍ക്ക് എത്രതന്നെ വിശ്വാസമുള്ളയാളാണെങ്കിലും അയാള്‍ മറ്റൊരു വ്യക്തിയാണ്. പകരക്കാരന്‍ രേഖപ്പെടുത്തുന്ന വോട്ട് യഥാര്‍ഥവോട്ടര്‍ ഉദ്ദേശിക്കുന്ന തരത്തിലാവണമെന്ന് ഉറപ്പിക്കാനാവില്ല.
പണം നല്‍കി വോട്ടു തട്ടിയെടുക്കാന്‍ ഈ രീതി സൗകര്യമൊരുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വോട്ടു വിലയ്ക്കുവാങ്ങുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെരഞ്ഞെടുപ്പു വേളകളിലെല്ലാം ഉയരാറുണ്ട്. അങ്ങനെ ചെയ്യുന്ന വോട്ടും പണംകൊടുത്തയാള്‍ ഉദ്ദേശിക്കുന്ന തരത്തിലാകുമെന്ന് ഉറപ്പിക്കാനാവില്ലല്ലോ. പണം വാങ്ങി പോക്കറ്റിലിട്ടു വോട്ട് സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നവരുണ്ടാകും ഇക്കൂട്ടത്തില്‍.
മറ്റൊരു വ്യക്തിയുടെ വോട്ടുചെയ്യാന്‍ നിയോഗിക്കപ്പെടുന്നയാളെ പണം നല്‍കി സ്വാധീനിക്കല്‍ താരതമ്യേന എളുപ്പമാണ്. പലതരം തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയകക്ഷികള്‍ക്കു ചിലപ്പോള്‍ കൂട്ടത്തോടെ വോട്ടു വിലയ്‌ക്കെടുക്കാന്‍പോലും ഇതുവഴി സാധിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ അട്ടിമറിക്കപ്പെടുക ശരിയായ ജനവിധിയായിരിക്കും.
സാങ്കേതികവിദ്യകള്‍ കുതിച്ചുമുന്നേറുന്ന ഇക്കാലത്തു പ്രവാസിവോട്ടിന് ഇത്ര വളഞ്ഞവഴി സ്വീകരിക്കേണ്ട ആവശ്യമുണ്ടോ. ഇ- വോട്ട് രീതിയിലൂടെ പ്രവാസികള്‍ക്ക് നേരിട്ടു വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു മുന്നിലുണ്ട്. ലോകത്തിന്റെ ഏതു കോണിലിരുന്നും ഓണ്‍ലൈന്‍ വഴി അനായാസം വോട്ടുചെയ്യാനാകും.
വണ്‍ ടൈം പാസ്‌വേഡ് നല്‍കിയും വിരലടയാളവും കണ്ണിന്റെ ചിത്രവും ഉപയോഗപ്പെടുത്തിയും മറ്റും വോട്ടുചെയ്യുന്നതിലൂടെ ശരിയായ വോട്ടര്‍ തന്നെയാണെന്ന് ഉറപ്പുവരുത്താനും സാധിക്കും. വിദേശത്തു ജോലിചെയ്യുന്ന ഇന്ത്യക്കാരില്‍ കുറഞ്ഞ വരുമാനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇപ്പോള്‍ പ്രാഥമിക ഇന്റര്‍നെറ്റ് സാക്ഷരതയുണ്ട്. കൈയിലിരിക്കുന്ന ഫോണ്‍വഴി നാട്ടിലെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്ന അവര്‍ക്ക് ഇ- വോട്ട് ചെയ്യാന്‍ ഒട്ടമുണ്ടാവില്ല പ്രയാസം.
പ്രവാസി വോട്ടിനു ചട്ടം രൂപപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട മന്ത്രിസഭാ സമിതി ഇ- വോട്ട് നിര്‍ദേശം ശരിക്കും പഠിച്ചുകഴിഞ്ഞിട്ടില്ലെന്നാണു മാധ്യമങ്ങള്‍ വഴി പുറത്തുവരുന്ന വിവരം. അടിയന്തരപ്രാധാന്യത്തോടെ സമിതി അതു പരിശോധിക്കേണ്ടതുണ്ട്. പ്രവാസികള്‍ക്കു വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് ഇനിയൊട്ടും വൈകിക്കൂടാ. എന്നാല്‍, അതു തീര്‍ത്തും കുറ്റമറ്റ നിലയിലായിരിക്കണം. ക്രമക്കേടുകള്‍ക്കു പഴുതുണ്ടായാല്‍ അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നേക്കാവുന്ന വിവാദങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആരോഗ്യകരമായ തര്‍ക്കങ്ങളുടെ പരിധികള്‍ ലംഘിച്ചു സാമൂഹികാന്തരീക്ഷം സംഘര്‍ഷഭരിതമാക്കിയേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago