ശബരിമല പുനഃപരിശോധനാ ഹരജികള്‍ ജനുവരിയില്‍ പരിഗണിക്കും
ന്യൂഡല്‍ഹി: ശബരിമലയിലെ യുവിതി പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധിക്കെതിരേ നല്കിയ പുനഃപരിശോധനാ ഹരജികളും സുപ്രിം കോടതി വിശാല ബെഞ്ച് ജനുവരിയില്‍ പരിഗണിക്കും. നിലവില്‍ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമായിരുന്നു വിശാല ബെഞ്ചിന് വിട്ടതെങ്കില്‍ ഇപ്പോള്‍ ഈ ഹരജികളും കൂടി ബെഞ്ചിന് നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ മാസം 14നാണ് വിധിക്കെതിരേയുള്ള ഹരജികള്‍ പരിഗണിക്കുന്നത് ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയത്. മതപരമായ വിഷയങ്ങള്‍ക്ക് ഭാവിയില്‍ രൂപീകരിക്കുന്ന ഏഴംഗ ബെഞ്ച് പരിഗണിക്കാവുന്നതായി ശബരിമല വിഷയമുള്‍പ്പെടെ ഏട്ട് കാര്യങ്ങള്‍ ഭൂരിപക്ഷ വിധിയില്‍ കോടതി മുന്നോട്ടുവച്ചിരുന്നു. നിലവില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എഴുപതോളം ഹരജികള്‍ ആണ് കോടതി പരിഗണിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സുപ്രിം കോടതി അഡീഷനല്‍ രജിസ്ട്രാര്‍ കേസിലെ കക്ഷികള്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. നേരത്തേ അഞ്ചംഗ ബെഞ്ചായിരുന്നു ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ഇതുവരെയും ഇതുമായി ബന്ധപ്പെട്ട ഏഴംഗ ബെഞ്ച് രൂപീകരിച്ചിട്ടില്ല. ജനുവരി ആദ്യവാരം തന്നെ ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയുന്നത്.
വിഷയം അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ്ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ ഹരജികള്‍ പരിഗണിക്കുന്നത് ആരംഭിച്ചാല്‍ ചീഫ് ജസ്റ്റിസിന്റെ കാലാവധി കഴിയുന്ന 2021 ഏപ്രില്‍ 23ന് മുന്‍പായി കേസില്‍ അന്തിവ വിധിയുണ്ടായെക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."