1000 റാലികള്‍, 250 വാര്‍ത്താസമ്മേളനങ്ങള്‍, ജനസമ്പര്‍ക്ക പരിപാടി; പ്രതിഷേധങ്ങളെ എതിരിടാന്‍ ബി.ജെ.പി ഒരുങ്ങുന്നതിങ്ങനെ
ന്യൂഡല്‍ഹി: ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ രാജ്യമാകെ പടരുമ്പോള്‍ അതിനെതിരായ നീക്കത്തിനൊരുങ്ങി ബി.ജെ.പി. പൗരത്വബില്‍ സംബന്ധിച്ച വസ്തുതകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ രാജ്യത്തെ മൂന്നുകോടി ജനങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജന. സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
രാജ്യത്താകമാനം ആയിരത്തിലധികം റാലികള്‍ സംഘടിപ്പിക്കുമെന്നും 250 വാര്‍ത്താസമ്മേളനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളോട് നുണപറയുകയാണ്. സത്യാവസ്ത ബോധ്യപ്പെടുത്തേണ്ടത് തങ്ങളുടെ കടമായാണ്. ബിഹാറില്‍ രാഷ്ട്രീയ ജനതാ ദള്‍ നടത്തിയ ബന്ദില്‍ വ്യാപക അക്രമം നടന്നുവെന്ന് അപലപിച്ച അദ്ദേഹം പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന അക്രമണങ്ങളെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും പിന്തുണക്കുന്നുണ്ടോയെന്നും ചോദിച്ചു.
പാര്‍ട്ടി വര്‍ക്കിംഗ് ലീഡര്‍ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ നടന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. എന്‍.ഡി.എ ഘടകകക്ഷിയായ ജനതാദള്‍ യുനൈറ്റഡ് ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ രംഗത്തുവന്നല്ലോ എന്ന ചോദ്യത്തിന് ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയും രണ്ടും രണ്ടാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."