കോണ്‍ഗ്രസ് പ്രതിഷേധത്തിലെ സംഘര്‍ഷം; ടി. സിദ്ദീഖ് ഉള്‍പ്പെടെ 54 പേരെ കോടതി റിമാന്‍ഡ് ചെയ്തു
കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരേ കോഴിക്കോട്ട് പ്രതിഷേധം നടത്തിയ ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഉള്‍പ്പെടെയുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തു. കെ.പി.സി.സി ജന. സെക്രട്ടറിമാരായ പ്രവീണ്‍കുമാര്‍, പി.എം നിയാസ്, കോര്പറേഷന് കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍ എന്നിവരുള്‍പ്പെടെ 54 പേരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
ഇന്ന് കോഴിക്കോട് ഹെഡ്പോസ്റ്റോഫീസിലെക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് പൊലിസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും നടത്തി. ഇതിന് പിന്നാലെയാണ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്. പൊലിസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് പൊലിസ് കേസെടുത്തിരുന്നത്. രാത്രിയോടെ കോഴിക്കോട് ജില്ലാ ജഡ്ജിന് മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."