HOME
DETAILS

ടൗണ്‍ റെയില്‍വേ മേല്‍പ്പാലപരിസരം സാമൂഹ്യവിരുദ്ധരുടെ താവളമായിമാറി

  
backup
December 13 2018 | 06:12 AM

%e0%b4%9f%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa

പാലക്കാട്: നഗരത്തില്‍ ശകുന്തള ജങ്ഷനു സമീപത്തുള്ള റെയില്‍വേയുടെ കാല്‍നടമേല്‍പ്പാല പരിസരം മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമാകുന്നു. ശകുന്തള ജങ്ഷന്‍ റെയില്‍വേ ഗേറ്റ് അടച്ചതോടെ ഇരുഭാഗവും അയടച്ചുകെട്ടിയ റെയില്‍വേ മേല്‍പാലത്തിനു സമീപമാണ് മദ്യപാനികളും സാമൂഹ്യവിരുദ്ധരും കൈയ്യടക്കിയിട്ടുള്ളത്.
പരസ്യമായുള്ള മലമൂത്ര വിസര്‍ജനം, മദ്യപാനം, പുകവലി എന്നിവയും, ഇരുട്ടിന്റെ മറവില്‍ പ്രകൃതി വിരുദ്ധപ്രവര്‍ത്തനങ്ങളും, അനാശാസ്യ പ്രവര്‍ത്തനങ്ങളും ഇവിടെ തകൃതിയാണ്. ഇതിനു പുറമെ കഞ്ചാവ്, നിരോധിത പുകയിലയുല്‍പന്നങ്ങള്‍ ആഘോഷദിവസങ്ങളില്‍ അനധികൃത മദ്യവില്‍പന എന്നിവയും സജീവമാണ്. റെയില്‍വേ ഗേറ്റ് അടച്ചതോടെ ഇതുവഴിയുള്ള വാഹനഗതാഗതം ഇല്ലാതായതും ഇവിടെ നിയമപാലകരുടെ സേവനം ഇല്ലാത്തതുമാണ് ഇത്തരക്കാര്‍ക്ക് സഹായകമായത്.
ഭൂരിഭാഗം കാല്‍നടയാത്രക്കാരും കാല്‍നടമേല്‍പ്പാലം കയറി ഇറങ്ങിവരുമ്പോള്‍ ചിലര്‍ റെയില്‍പാലം മുറിച്ചുകടന്നും അപ്പുറം എത്തുന്നുണ്ട്. റെയില്‍വേ മേല്‍പാലത്തില്‍ വിളക്കുകള്‍ ഉണ്ടെങ്കിലും ഇത് ഇടയ്ക്ക് പ്രവര്‍ത്തനരഹിതമാവുന്നതും ഇത്തരക്കാര്‍ക്ക് സഹായകമാകും. ഒരു വര്‍ഷം മുന്‍പ് മേട്ടുപാളയം തെരുവിലെ വ്യാപാരി ബാങ്കിലടയ്ക്കുന്നതിനായി പണവുമായി പോകുംവഴി ഇയാളെ അക്രമിച്ച് പണം തട്ടിയ സംഭവവും നടന്നിട്ടുണ്ട്.
കാല്‍നട മേല്‍പാലത്തിനു സമീപമുള്ള പ്രദേശം പൂര്‍ണമായും റെയില്‍വേയുടെ ഉടമസ്ഥതയിലുള്ളതാണ്. ഏക്കറുകണക്കിനു വരുന്ന പ്രദേശം പൂര്‍ണമായും കാടുപിടിച്ചു കിടക്കുന്നതിനാലാണ് ഇവിടെ എന്തു നടന്നാലും അറിയാന്‍ പറ്റാത്ത സ്ഥിതിയായിട്ടുള്ളത്. സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ പ്രദേശം വിജനമാകുന്നുതും ഇവിടെ എന്തും നടക്കുമെന്ന സ്ഥിതിയാണ്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും വരുന്ന സ്ത്രീകളടക്കമുള്ള യയാത്രക്കാര്‍ പ്രാണഭയത്തോടെയാണ് കാല്‍നടമേല്‍പാലം കയറി ഇറങ്ങുന്നത്. മേല്‍പാലം കയറി ഇറങ്ങുന്നതിനുള്ള പ്രയാസം ഒഴിവാക്കാനായി നിര്‍മിക്കാന്‍ ഉദ്ദേശിച്ച എസ്‌കലേറ്ററും, റാമ്പും കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. രാപകലന്യേ ആയിരക്കണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം യാത്രക്കാര്‍ വന്നുപോകുന്ന ശകുന്തള ജങ്ഷന് പരിസരം സാമൂഹ്യവിരൂദ്ധരുടേയും മദ്യപാനികളുടേയും താവളമായി മമാറിയിട്ടും പലരും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago