മാതാവ് വൃക്ക നല്‍കും; ചികിത്സക്ക് പണമില്ലാതെ നിര്‍ധന യുവതി
മണ്ണാര്‍ക്കാട്: മാതാവ് വൃക്ക നല്‍കാന്‍ തയ്യാറാണ്. വൃക്ക മാറ്റി വെക്കല്‍ ചികിത്സക്ക് പണമില്ലാതെ നിര്‍ധന യുവതി സഹായം തേടുന്നു. കുമരംപുത്തൂര്‍ പച്ചീരി വീട്ടില്‍ സുരേഷിന്റെ ഭാര്യ അജിതയാണ് ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ആറുമാസത്തിലധികമായി കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രികളിലും, മെഡിക്കല്‍ കോളജിലും ചികിത്സയില്‍ കഴിഞ്ഞുവരുന്ന അജിതക്ക് വൃക്കമാറ്റിവെക്കല്‍ മാത്രമാണ് ഇനിയുളള ചികിത്സ എന്നാണ് ഡോക്ടര്‍മാര്‍ വിധി എഴുതിയിരിക്കുന്നത്. ഇതിനായി 20 ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂലിവേല ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ഭര്‍ത്താവ് സുരേഷിന് ചികിത്സക്കാവശ്യമായ ഭീമമായ ചിലവ് താങ്ങാവുന്നതിലപ്പുറമാണ്. രണ്ട് പെണ്‍കുട്ടികളുടെ മാതാവുകൂടിയായ അജിതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രദേശത്ത് പച്ചീരി അജിത ചികിത്സ സഹായ സമിതി എന്ന പേരില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ രുഗ്മിണി കുഞ്ചീരത്ത് കണ്‍വീനറും, ടി. മുസ്തഫ ട്രഷററുമാണ്. സഹായങ്ങള്‍ സ്വീകരിക്കുന്നതിന് സമിതിയുടെ പേരില്‍ എസ്.ബി.ഐ കുമരംപുത്തൂര്‍ ശാഖയില്‍ 38085943660 അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എന്‍0070927).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."