റാബ്റി ദേവിയെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം തള്ളി
പട്ന: ആര്.ജെ.ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം ബിഹാര്‍ നിയമസഭ തള്ളി. അസംബ്ലിയില്‍ പ്രതിപക്ഷ നേതാവാകാന്‍ പരിഗണിക്കുന്നതിനുള്ള എം.എല്‍.എമാര്‍ പാര്‍ട്ടിക്കില്ലെന്ന് പറഞ്ഞാണ് ആര്.ജെ.ഡിയുടെ അപേക്ഷ തള്ളിയത്.
ഉപരിസഭയില്‍ ഒന്‍പത് എം.എല്‍.എമാരുള്ള പാര്‍ട്ടിക്കേ പ്രതിപക്ഷ നേതാവ് ഉണ്ടാവുകയുള്ളൂ. ആര്.ജെ.ഡിക്ക് ഏഴ് അംഗങ്ങള്‍ മാത്രമേയുള്ളു. അതിനാല്‍ റാബ്റി ദേവിയെ പ്രതിപക്ഷ നേതാവാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ബിഹാര്‍ നിയമനിര്‍മാണ സമിതി ഡെപ്യൂട്ടി ചെയര്മാന് ഹാറൂന്‍ റഷീദ് പറഞ്ഞു. പ്രതിപക്ഷ നേതാവായി പരിഗണിക്കാനുള്ള നിയമ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കത്ത് ആര്.ജെ.ഡി ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്ര പര്ബെക്ക് അയച്ചതായുംഅദ്ദേഹം പറഞ്ഞു.
മഹാസഖ്യം ബിഹാര്‍ ഭരിച്ചപ്പോള്‍ ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദിയായിരുന്നു പ്രതിപക്ഷ നേതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."