HOME
DETAILS

ചുനങ്ങാട് ക്വാറിക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു

  
backup
December 13 2018 | 06:12 AM

%e0%b4%9a%e0%b5%81%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

ഒറ്റപ്പാലം : നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചൊവ്വാഴ്ച സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും മെമ്മോ അവഗണിച്ച് വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഇതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങി. വിഷയം ഉന്നയിച്ച് ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഒറ്റപ്പാലം താലൂക്കില്‍ അമ്പലപ്പാറ 2 വില്ലേജ് പരിധിയില്‍ പതിമൂന്നാം വാര്‍ഡിലെ നിവാസികള്‍ക്കാണ് കോറി മൂലം ഏറെ ബുദ്ധിമുട്ടേണ്ടി വന്നത്. പ്രദേശത്ത് പത്തോളം കുട്ടികള്‍ക്ക് ഓട്ടിസം ബാധിച്ചവരും ബുദ്ധിവൈകല്യം ബാധിച്ചവരുമാണ്. വയോധികരില്‍ ഹൃദ്രോഗികളും, ആസ്ത്മ, അലര്‍ജി സംബന്ധിച്ച അസുഖം ഉള്ളവരാണെന്നും, ക്വാറിയുടെ പ്രവര്‍ത്തനം മൂലം സമീപത്തെ വീടുകളിലെ ചുമരുകള്‍ വിള്ളലും, കേടുപാടുകളും സംഭവിച്ചിട്ടുള്ളതായി പരാതിയില്‍ പറയുന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതായും നാട്ടുകാര്‍ പറഞ്ഞു. വിഷയ സംബന്ധിച്ച് അമ്പലപ്പാറ വില്ലേജ് ഓഫിസിലേക്ക് ചുനങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി പരിവര്‍ത്തനം ചെയ്തു ക്വാറിയുടമകള്‍ റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട പരാതി നേരത്തെ സബ് കലക്ടര്‍ മുന്‍പാകെ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ വില്ലേജ് ഓഫിസര്‍ മുഖാന്തരം ക്വാറി ഉടമകള്‍ക്ക് പരിവര്‍ത്തനം നടത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂന്നുതവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ക്വാറിയുടമകള്‍ ചെവികൊണ്ടില്ല. സമീപവാസികള്‍ക്കെതിരെ ക്വാറി ഉടമകള്‍ കള്ളക്കേസുകള്‍ നല്‍കിയതായും പ്രാഥമിക അന്വേഷണം പോലും നടത്താതെ ഒറ്റപ്പാലം പൊലിസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതായും നാട്ടുകാര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്വാറി ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago