വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് എം.കെ മുനീര്‍; സഭയില്‍ ഭരണപ്രതിപക്ഷ കയ്യാങ്കളി
തിരുവനന്തപുരം: വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ച എം.കെ മുനീറിന്റെ പരാമര്‍ശത്തിന് പിന്നാലെ നിയമസഭയില്‍ കയ്യാങ്കളി. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ സഭയില്‍ ഉന്തും തള്ളുമുണ്ടായി. ഏറനാട് എം.എല്‍.എ പി.കെ ബഷീറും വര്‍ക്കല എം.എല്‍.എ വി. ജോയിയും തമ്മില്‍ ഉന്തും തള്ളും നടന്നു. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിച്ചു. പ്രതിപക്ഷാംഗങ്ങള്‍ ഹാളില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ബഹളം നടക്കുന്നതിനിടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വനിതാമതില്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളമുണ്ടായി. പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മുനീര്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന് സ്പീക്കര്‍ ചോദിച്ചു. വര്‍ഗീയ മതില്‍ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് മുനീര്‍ വ്യക്തമാക്കി. തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. പിന്നീട് സഭ പുനരാരംഭിച്ചെങ്കിലും ബഹളം തുടര്‍ന്നു.
വര്‍ഗീയതയെന്നത് വൈകാരികമായ വാക്കാണെന്നും പരാമര്‍ശം സഭാരേഖകളില്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ വാക്കു പിന്‍വലിക്കില്ലെന്നും പറയാനുള്ളതു പറഞ്ഞിട്ടേ പോകൂ എന്നും മുനീര്‍ വ്യക്തമാക്കി. സുഗതനും വെള്ളാപ്പള്ളിയും പണിയുന്ന മതില്‍ മറ്റെന്ത് പേരിട്ടുവിളിക്കുമെന്നും എംകെ മുനീര്‍ ചോദിച്ചു.
മുനീറിന്റെ പരാമര്‍ശത്തിനെതിരെ വനിതാ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."