നാരീശക്തി പുരസ്കാര്‍ അവാര്‍ഡിന് അപേക്ഷിക്കാം
കല്‍പ്പറ്റ: മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ശാക്തീകരണത്തിനുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന നാരീശക്തി പുരസ്കാറിന് അപേക്ഷ ക്ഷണിച്ചു.
സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതു സ്വകാര്യ സ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി ഓര്ഗനൈസേഷന്, സ്ത്രീകളുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സ്ഥാപനങ്ങളുടെ വിഭാഗത്തിലുള്ള 11 അവാര്‍ഡുകളും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ക്ഷേമത്തിനുമായി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതകള്‍ക്കായി ഏഴ് അവാര്‍ഡുകളും നല്‍കും.
സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അപേക്ഷിക്കാന്‍ അര്‍ഹത. അപേക്ഷകര്‍ 2016 ജനുവരി 1ന് 30 വയസ് പൂര്ത്തിയായിരിക്കിണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഗസ്റ്റ് 26നകം അതത് ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്ക് ലഭിക്കണം.
അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദവിവരം സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റ് ംംം.ംെറ.സലൃമഹമ.ഴീ്.ശി ലഭിക്കും. സ്ത്രീശക്തി പുരസ്കാരം ഉള്‍പ്പെടെ ബന്ധപ്പെട്ട മേഖലയില്‍ മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭ്യമായവര്‍ അപേക്ഷിക്കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."