HOME
DETAILS

സിക രോഗം ഭയപ്പെടേണ്ടതില്ല

  
backup
August 04 2017 | 23:08 PM

%e0%b4%b8%e0%b4%bf%e0%b4%95-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%ad%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%b2

ചിക്കുന്‍ഗുനിയക്കും ഡെങ്കിപ്പനിക്കും ഒപ്പം സിക എന്ന രോഗവും ഇന്ത്യയില്‍ ഇത്തവണ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിക്കുന്‍ഗുനിയക്കും ഡെങ്കിപ്പനിക്കും കാരണക്കാരായ ഈഡിസ് വിഭാഗത്തിലെ കൊതുകുകള്‍ തന്നെയാണ് സിക രോഗവും പരത്തുന്നത്.

രോഗത്തിന്റെ ഉത്ഭവം

1947ല്‍ ഉഗാണ്ടയിലെ വനാന്തരങ്ങളില്‍ റീസസ് കുരങ്ങുകളിലാണ് സിക വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് 1952ല്‍ ഉഗാണ്ടയില്‍ തന്നെ മനുഷ്യനിലും ആദ്യമായി സിക രോഗം കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം ആഫ്രിക്കയിലും തെക്കന്‍ ഏഷ്യയിലും ഭൂമധ്യരേഖയുടെ സമീപ പ്രദേശങ്ങളിലുമായി രോഗം പടര്‍ന്നുപിടിച്ചെങ്കിലും അതത്ര വ്യാപകമായിരുന്നില്ല. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം മൈക്രോനേഷ്യയിലാണ് 2007ലാണ് വ്യാപകമായി പടര്‍ന്നത്.
2014ല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ബ്രസീലിലും പിന്നീട് വടക്കെ അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങി 23ലധികം രാജ്യങ്ങളില്‍ രോഗം വ്യാപിച്ചതോടെയാണ് സിക ഉയര്‍ത്തുന്ന ഗുരുതര സ്ഥിതിവിശേഷം ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. തുടര്‍ന്ന് രോഗത്തിനെതിരേ ലോക രാജ്യങ്ങള്‍ സജ്ജരാകാനും പ്രതിരോധിക്കാനും തുടങ്ങി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ലോകാരോഗ്യ സംഘടന സികാരോഗത്തിനെതിരേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
എന്നാല്‍ സിക രോഗം ബാധിച്ച് എവിടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് വസ്തുത. തീരെ മരണഭയമില്ലാത്ത രോഗമായതിനാല്‍ തന്നെ ശരിയായ ഭക്ഷണം, വിശ്രമം, പാനീയങ്ങള്‍ എന്നിവ കൊണ്ടുതന്നെ രോഗം മാറ്റാവുന്നതാണ്.

രോഗ ലക്ഷണങ്ങള്‍

സിക വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും. ഡെങ്കിപ്പനിയുടെയും സിക രോഗത്തിന്റെയും രോഗ ലക്ഷണങ്ങള്‍ ഏകദേശം ഒരുപോലെയാണ്. തലവേദന, പനി, ചെങ്കണ്ണ്, ഛര്‍ദ്ദി, സന്ധിവേദന, ചര്‍മത്തില്‍ തടിപ്പ്, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

സിക മാരകമാകുന്നത്

സിക രോഗബാധ മാരകമാകുന്നത് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു. മൈക്രോസെഫാലിയും ഗില്യന്‍ബാരി സിന്‍ഡ്രവുമാണ് സിക രോഗത്തിന്റെ രണ്ട് മാരക അവസ്ഥകള്‍. മുതിര്‍ന്നവരുടെ നാഡീവ്യവസ്ഥടെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഗില്യന്‍ബാരി സിന്‍ഡ്രം. വൈറസ് ബാധിച്ച അമ്മമാരില്‍ നിന്ന് വലിപ്പം കുറഞ്ഞ ശരീരവും വലിയ തലകളുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്ന അവസ്ഥയാണ് മൈക്രോസെഫാലി.

സിക രോഗം പടരുന്നത്
പ്രധാനമായും ഇഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ഇതിന് പുറമെ രോഗിയുമായുള്ള ലൈംഗിക ബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പടരും. വൈറസ് ബാധിച്ച ഗര്‍ഭിണികള്‍ പ്രസവിക്കുന്ന കുട്ടികളിലും രോഗകാരികളായ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്.

രോഗ നിര്‍ണയം
സിക രോഗം ബാധിച്ച വ്യക്തിയുടെ കോശങ്ങള്‍, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗ നിര്‍ണയം നടത്താവുന്നതാണ്. എന്നാല്‍ ഇത്തരം പരിശോധനാ സൗകര്യമുള്ള ലാബുകള്‍ ഇന്ത്യയില്‍ കുറവാണ്.

രോഗ പ്രതിരോധം
രോഗബാധ തടയാനുള്ള പ്രധാനമാര്‍ഗം കൊതുക് നിര്‍മാര്‍ജ്ജനമാണ്. രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയില്ലെന്നിരിക്കെ രോഗം വ്യാപിക്കുന്നത് തടയാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.
രോഗം ബാധിച്ചവരുടെ രക്തം സ്വീകരിക്കാതിരിക്കുക, രോഗ ബാധിതരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാതിരിക്കുക, കൊതുക് നിര്‍മാര്‍ജ്ജനത്തിനായി മാര്‍ഗങ്ങള്‍ അവലംബിക്കുക, കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ വീടുകളില്‍ കൊതുക് വലകള്‍ ഉപയോഗിക്കുക, പൊതുസ്ഥലങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സിക രോഗത്തെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കണം നടത്തുക തുടങ്ങിയവ രോഗം വ്യാപിക്കുന്നത് തടയാന്‍ സഹായിക്കും.

ഇന്ത്യയില്‍
ഇന്ത്യയില്‍ സിക രോഗം വ്യാപകമായിട്ടില്ലെങ്കിലും ഇത് എത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തില്‍ അഹമ്മദാബാദിലെ മൂന്നുപേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിലാണല്ലോ രോഗമെന്നു കരുതി സമാധാനിക്കാന്‍ മലയാളിക്ക് കഴിയില്ല. കാരണം ഈ മാസമാദ്യമാണ് അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരാളില്‍ സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
മെട്രോ സിറ്റികളില്‍ കൊതുകു ശല്യം കൂടുതലായതിനാല്‍ ഏറെ ഭീഷണി ഉയര്‍ത്തുന്നതാണിത്. അതുപോലെ കേരളത്തിലെ വെള്ളക്കെട്ടുകളും കൊതുകുകള്‍ക്ക് വളരാന്‍ അനുകൂല സാഹചര്യമാണൊരുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago