ആദിവാസി അമ്മമാരെ മുലയൂട്ടല്‍ പഠിപ്പിക്കാന്‍ ഉദേ്യാഗാര്‍ഥികളെ നിയമിച്ചത് വിവാദമാകുന്നു
പാലക്കാട്: ആദിവാസി അമ്മമാര്‍ക്ക് മൂലയൂട്ടല്‍ പഠിപ്പിക്കാന്‍ ഐ.റ്റി.ഡി. പി ഉദ്യോഗാര്‍ഥികളെ നിയമിച്ചത് ആദിവാസിഅമ്മമാര്‍ക്കിടയില്‍ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്. അട്ടപ്പാടിയില്‍ ഈ വര്‍ഷം ശിശുമരണം 14 ആയി. ഇതില്‍ ആറ് കുട്ടികള്‍ മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങിയാണ് മരിച്ചത്് ഇതുമായി ബന്ധപ്പെട്ടുനടന്ന യോഗത്തില്‍ ശിശുമരണം സംഭിവിക്കുകയാണെങ്കില്‍, പോസ്റ്റമാര്‍ട്ടം നിര്‍ബന്ധമാക്കിയിരുന്നു.
പ്രസവശേഷം ആദിവാസി അമ്മമാര്‍ക്ക് മൂലയൂട്ടലിനായി പരിശീലനം നല്‍കുകയും ഇതുമൂലം ശിശുമരണ നിരക്ക് കുറക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയുന്നത്. ഈ പദ്ധതി ആദിവാസികളുടെ ഇടയിലെ ശിശുമരണത്തിനുളള യാഥാര്‍ഥ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയാതെയാണ് പദ്ധതി വിഭാവനം ചെയ്തതെന്നാണ് ആദിവാസികളുടെ പ്രധാന വിമര്‍ശനം. ആദ്യകാലങ്ങളില്‍ ശിശുമരണ നിരക്ക് ഗണ്യമായ തോതില്‍ വര്‍ധിച്ചിരുന്നു. പ്രസവസമയത്ത് കുട്ടിക്ക് ആവശ്യമായ തൂക്കമില്ലായ്മയാണ് മരണത്തിലേക്ക് നയിച്ചിരുന്നത്. ഇതിനുളള കാരണം പോഷകാഹാര കുറവാണെന്നും കണ്ടെത്തിയിരുന്നു. ഊരുകളില്‍ സമൂഹ അടുക്കളയിലൂടെ ഇതിനു പരിഹാരമാവും എന്നതായിരുന്നു അധിക്യതരുടെ നിലപാട്. എല്ലാ ഊരുകളിലും പദ്ധതി തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പകുതി ഊരുകളില്‍പോലും പദ്ധതി ആരംഭിച്ചില്ല. ഇനി മുഴുവന്‍ ഊരുകളിലേക്ക് പദ്ധതി വ്യാപിപിച്ചാല്‍ തന്നെ സമൂഹ അടുക്കളവഴി നല്‍കുന്ന ഭക്ഷണം സിവില്‍ സപ്ലൈസ് വഴി ലഭിക്കുന്ന ധ്യാനങ്ങളും, അരിയുമാണ്. ആദിവാസികളുടെ ആഹാര രീതി മറ്റുളളവരില്‍ നിന്നും തികച്ചും വ്യത്യാസമാണ്. റാഗി, തിന, ചോളം ഇവ ഉപയോഗിച്ചാണ് ആഹാരങ്ങള്‍ ഉണ്ടാക്കിയിരുന്നത്.
ഈ വിളകളെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ അന്യം നിന്നുപോയി. ഈ കൃഷിരീതികളെല്ലാം തിരിച്ചു കൊണ്ടുവരുന്നതിന് കാര്‍ഷിക മേഖല വിപുലികരിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രസവിക്കുന്ന അമ്മമാരെല്ലാം ഊരുകളില്‍ ജനിച്ച് വീണത് ആശുപത്രി സൗകര്യം പോലും ലഭിക്കാത്ത കാലഘട്ടത്തിലാണ്.
ഇവരുടെ അമ്മമാര്‍ക്ക് മൂലയുട്ടലിനോ മറ്റുളള പരിശീലനമോ ലഭിച്ചല്ല മക്കളെ വളര്‍ത്തിയത്. അതുകൊണ്ടുതന്നെ പ്രസവകാലത്ത് ആദിവാസി ഊരുകളിലെ തലമുതിര്‍ന്ന അമ്മമാരുടെ സേവനം പ്രസവ സമയത്ത് ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയാല്‍ തന്നെ ഒരുപരിധിവരെ ശിശുമരണ നിരക്ക് കുറയ്ക്കാമെന്നതാണ് ആദിവാസി അമ്മമാരുടെ പക്ഷം. അങ്ങനെയിരിക്കെ ഐ.റ്റി.ഡി. പിയില്‍ നിന്നും നിയമിച്ചിരിക്കുന്ന ഉദ്യോഗര്‍ത്ഥികളെല്ലാം ചെറുപ്പക്കാരികളാണ്. കാലാകാലങ്ങളായി പ്രസവം കണ്ടും, കുട്ടികളെ വളര്‍ത്തി പരിചയമുളള മുപ്പത്തിമാര്‍ ഊരുകളിലുണ്ട്. ഇവരുടെ സേവനം ഉപയോഗപ്പെടുത്താതെ വെറുതെ ഒരു പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുകയാണ് ഐ.റ്റി.ഡി.പി ആശുപത്രികളില്‍ എത്തിക്കാതെ പ്രസവം നടന്നിരുന്ന ഊരുകളില്‍ മുതിര്‍ന്ന സ്ത്രീകളും, വയററാട്ടികളുമാണ് പ്രസവമെടുത്തിരുന്നത.്എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ആശുപത്രികളിലാണ് പ്രസവം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."