ലൈംഗിക ആരോപണം; ഇമ്രാന് ഖാനെതിരേ പാര്‍ലമെന്ററി അന്വേഷണം
ഇസ്ലാമാബാദ്: പാകിസ്താനിലെ തഹ്രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന് ഖാനെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണം പാര്‍ലമെന്ററി സമിതി അന്വേഷിക്കും. ഇന്നലെ ചേര്‍ന്ന നാഷനല്‍ അസംബ്ലി യോഗത്തിലാണ് പ്രത്യേക കമ്മിറ്റിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്.
തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയിലെ പ്രമുഖ വനിതാ നേതാവായ അയേഷ ഗുലേലയാണ് ഇമ്രാന് ഖാനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്.പാര്‍ട്ടിയിലെ താനടക്കമുള്ള വനിതാ അംഗങ്ങള്‍ക്ക് ഇമ്രാന് ഖാന് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നായിരുന്നു അയേഷയുടെ ആരോപണം.
പാകിസ്താനിലെ പുതിയ പ്രധാനമന്ത്രി ശാഹിദ് അബ്ബാസി കാഖനാണ് ഇമ്രാന് ഖാനെതിരേയുള്ള ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്.
അന്വേഷണങ്ങള്‍ രഹസ്യമായിരിക്കണമെന്നും റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കണമെന്നും അബ്ബാസി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."