സാംസ്‌കാരിക പരിഷത്തിന്റെ ദേശമിത്ര അവാര്‍ഡ് ടി. ഹംസക്ക്
കല്‍പ്പറ്റ: കേരള സാംസ്‌കാരിക പരിഷത്ത് മികച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തി വരുന്ന 'ദേശമിത്ര സ്വരാജ്' പുരസ്‌കാരത്തിന് മേപ്പാടി പഞ്ചായത്ത് അംഗവും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും പൊതുപ്രവര്‍ത്തകനുമായ ടി. ഹംസയെ തെരഞ്ഞെടുത്തു.
പ്രശസ്തിപത്രവും 22,222 രൂപയും അടങ്ങുന്ന അവാര്‍ഡ് ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും. പഞ്ചായത്ത്‌രാജ് നിലവില്‍ വന്ന ശേഷം നടന്ന അഞ്ച് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും വിജയിച്ച ഹംസ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം, മേപ്പാടി പഞ്ചായത്ത് വൈസ്പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള ത്രിതലപഞ്ചായത്ത് അംഗങ്ങളുടെ പ്രതിനിധിയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ പങ്കാളിത്ത വികസനം, സ്വംയംഭരണം,കാര്‍ഷിക മേഖലകളിലെ അടിസ്ഥാന വികസനം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നടപ്പിലാക്കിയ പദ്ധതികളിലെ മികവും ജനകീയ നിലപാടുകളുമാണ് ഹംസയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് കേരള ഗ്രാമസ്വരാജ് മണ്ഡല്‍ ചെയര്‍പേഴ്‌സണ്‍ കെ.എം ഗിരിജ, എം.എന്‍ ഗിരി കാക്കനാട്, ഷൈനാ ജോര്‍ജ്ജ്, ജഗത് മയന്‍ ചന്ദ്രപുരി എന്നിവരടങ്ങിയ ജഡ്ജിങ് പാനല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."