HOME
DETAILS

വന്യജീവിശല്യം തടയാന്‍ തെക്കേ വയനാട്ടില്‍ വേണ്ടത് 189.04 കോടി

  
backup
December 13 2018 | 07:12 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4

കല്‍പ്പറ്റ: 103.3 കിലോമീറ്റര്‍ റെയില്‍ വേലി, 43.5 കിലോമീറ്റര്‍ സോളാര്‍ വേലി, 1119 കിലോമീറ്റര്‍ റീട്ടെയ്‌നിങ് വാള്‍ എന്നിവ നിര്‍മിക്കുകയും 48.75 കിലോമീറ്റര്‍ സോളാര്‍ വേലി അറ്റകുറ്റപ്പണി, 15.8 കിലോമീറ്റര്‍ കിടങ്ങ് അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ തെക്കേ വയനാട് വനം ഡിവിഷനില്‍ കാടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ വന്യജീവി ശല്യത്തിന് ഒരളവോളം പരിഹാരമാകും.
189.04 കോടി രൂപയുണ്ടെങ്കില്‍ ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാമെന്നാണ് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ പി. രഞ്ജിത്ത്കുമാര്‍ ജില്ലാ വികസന സമിതിക്കു സമര്‍പ്പിച്ച പദ്ധതി രേഖയില്‍ പറയുന്നത്. ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതനുസരിച്ച് ഡി.എഫ്.ഒ തയാറാക്കിയതാണ് പദ്ധതി രേഖ. നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷന്‍ മേധാവികളും പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്. മനുഷ്യ-മൃഗ സംഘര്‍ഷം തുടര്‍ക്കഥയാണ് സൗത്ത് വയനാട് വനം ഡിവിഷിന്റെ പലഭാഗങ്ങളിലും. അതിനാല്‍ത്തന്നെ ഡി.എഫ്.ഒ സമര്‍പ്പിച്ച പദ്ധതി രേഖയ്ക്കു പ്രസക്തിയും ഏറെയാണ്. എങ്കിലും വേലികളുടെയും ട്രഞ്ചുകളുടെയും നിര്‍മാണത്തിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം ബാക്കിയാണ്.

 

സൗത്ത് വയനാട് ഡിവിഷന്റെ നിലവിലെ അവസ്ഥ


മേപ്പാടി, കല്‍പ്പറ്റ, ചെതലത്ത് എന്നിങ്ങനെ മൂന്ന് റെയ്ഞ്ചുകള്‍ അടങ്ങുന്നതാണ് സൗത്ത് വയനാട് വനം ഡിവിഷന്‍. 294.94 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. മൂന്നു റെയ്ഞ്ചുകളിലുമായി 67.67 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവും 223.48 ചതുരശ്ര കിലോമീറ്റര്‍ നിക്ഷിപ്ത വനവും ഉണ്ട്.
മേപ്പാടി റെയ്ഞ്ചിലെ ഈട്ടിക്കുന്ന് വാക പ്ലാന്റേഷന്‍, വെങ്ങാക്കോട്, ആനപ്പാറ, ചെമ്പ്ര, ചന്ദ്രഗിരി, ചോലാടി, കല്‍പ്പറ്റ റെയ്ഞ്ചിലെ വാരാമ്പറ്റ, കാപ്പിക്കളം, തരിയോട്, കറുകംതോട്, ചെതലത്ത് റെയ്ഞ്ചിലെ നെയ്ക്കുപ്പ, ചങ്ങലമൂല, പാതിരിയമ്പം, താഴെ പാതിരിയമ്പം, അമ്മാനി, ഗബ്രിയേല്‍കൊല്ലി, മാര്‍ക്കോസ് കൊല്ലി, ഓര്‍ക്കോട്ടുമൂല, പുലയന്‍മൂല, സ്വാമ്പ്, നഞ്ഞാറമൂല, മുക്രമൂല, ദാസനക്കര പ്രദേശങ്ങളിലാണ് വന്യജീവി ശല്യം രൂക്ഷം. ആന ഉള്‍പ്പെടെ വന്യജീവികള്‍ പതിവായി ഇറങ്ങുന്ന മറ്റു ജനവാസകേന്ദ്രങ്ങളും ഡിവിഷനിലുണ്ട്. ഡിവിഷന്‍ പരിധിയില്‍ 221.5 കിലോമീറ്റര്‍ സോളാര്‍ വൈദ്യുത കമ്പിവേലി നിലവിലുണ്ട്. ഇതില്‍ 41.3 കിലോമീറ്റര്‍ കല്‍പ്പറ്റ റെയ്ഞ്ചിലാണ്. മേപ്പാടി റെയ്ഞ്ചില്‍ 48.75-ഉം ചെതലയം റെയ്ഞ്ചില്‍ 131.45-ഉം കിലോമീറ്റര്‍ സോളാര്‍ വൈദ്യുത കമ്പിവേലിയാണുള്ളത്.
120 കിലോമീറ്റര്‍ നീളത്തില്‍ വനാതിര്‍ത്തിയുള്ള ചെതലയം റെയ്ഞ്ചില്‍ 12.9 കിലോമീറ്റര്‍ ആനപ്രതിരോധ കല്‍മതില്‍ നിര്‍മിച്ചിട്ടുണ്ട്. കല്‍പ്പറ്റ, മേപ്പാടി റെയ്ഞ്ചുകളില്‍ വനാതിര്‍ത്തി പല ഭാഗങ്ങളിലും കുന്നും മലകളും ചതുപ്പുകളുമായതിനാല്‍ ആനപ്രതിരോധ മതില്‍ പണിതിട്ടില്ല.


പ്രതീക്ഷ, ആസ്പിരേഷനല്‍ ഡിസ്ട്രിക്ട്‌സ് പ്രോഗ്രാമില്‍


നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷനുകളില്‍നിന്നുള്ള പദ്ധതി രേഖകളും കണക്കിലെടുത്താല്‍ പ്രവൃത്തികള്‍ നടത്തുന്നതിന് 520 ഓളം കോടി രൂപ വേണം.
ഇത്രയും വലിയ തുക മുടക്കാന്‍ നിവൃത്തിയില്ലെന്ന നിലപാടിലാണ് വനം-വന്യജീവി വകുപ്പ്. എന്നിരിക്കെ കേന്ദ്രാവിഷ്‌കൃത ട്രാന്‍സ്ഫര്‍മേഷന്‍ ഓഫ് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്‌സ് പ്രോഗ്രാമിലാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ.
വയനാടന്‍ വനാതിര്‍ത്തി ഗ്രാമങ്ങളെ വന്യജീവി ശല്യത്തില്‍ നിന്നു മോചിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ നിര്‍വഹണം ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്‌സ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഇതു എത്രകണ്ടു വിജയിക്കുമെന്നു കണ്ടറിയണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago