HOME
DETAILS

ഖത്തറില്‍ വിദേശികള്‍ക്ക് സ്ഥിര താമസരേഖ നല്‍കാനുള്ള കരട് നിയമത്തിന് മന്ത്രിസഭാ അംഗീകാരം

  
backup
August 05 2017 | 02:08 AM

563-24646

ദോഹ: നിശ്ചിത യോഗ്യതയും അര്‍ഹതയുമുള്ള പ്രവാസികള്‍ക്ക് സ്ഥിര താമസാനുമതി രേഖ (പെര്‍മനന്റ് റസിഡന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡ്) നല്‍കുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച അമിരിദിവാനില്‍ അമീറിന്റെ അധ്യക്ഷതയിലായിരുന്നു ആദ്യം മന്ത്രിസഭായോഗം ചേര്‍ന്നത്.

ഗള്‍ഫ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഖത്തറിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും അമീര്‍ വിശദീകരിച്ചശേഷം ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ പതിവു സെഷനിലാണ് വിദേശികള്‍ക്ക് സ്ഥിരംതിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള കരട് നിയമം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗമാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. കരട് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെടുന്ന വിദേശീയര്‍ക്കാണ് സ്ഥിര താമസാനുമതി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്.

ആഭ്യന്തര മന്ത്രിയാകും തിരിച്ചറിയല്‍ കാര്‍ഡിന് അനുമതി നല്‍കുക. നോണ്‍ ഖത്തരിയെ വിവാഹം കഴിച്ച ഖത്തരി സ്ത്രീയില്‍ ജനിക്കുന്ന കുട്ടികള്‍, രാജ്യത്തിന് വേണ്ടി നിസ്തുല സേവനം കാഴ്ച വെക്കുന്നവര്‍, രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രത്യേക ശേഷിയുള്ളവര്‍ എന്നിവര്‍ക്കാണ് സ്ഥിര താമസാനുമതി രേഖ നല്‍കുന്നത്.

ഇത്തരത്തില്‍ സ്ഥിര ഐഡി കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നീ മേഖലകളില്‍ ഖത്തരികള്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളാകും ഇവര്‍ക്കും ലഭിക്കുക. പൊതു സൈനിക, സിവില്‍ ജോലികളില്‍ ഖത്തരികള്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന സ്ഥിര താമസാനുമതി രേഖയുള്ളവര്‍ക്കായിരിക്കും. മാത്രമല്ല സ്വത്തുക്കളില്‍ ഉടമസ്ഥാവകാശത്തിനും അനുമതിയുണ്ടാകും.

ഖത്തരി പങ്കാളിയുടെ ആവശ്യമില്ലാതെ തന്നെ വാണിജ്യ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും അനുമതിയുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം മന്ത്രിസഭ പുറപ്പെടുവിക്കുന്ന എക്‌സിക്യുട്ടീവ് തീരുമാനങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും ഈ വ്യവസ്ഥകള്‍ നടപ്പാക്കുക. സ്ഥിര താമസാനുമതി രേഖ അനുവദിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ സ്ഥിര കമ്മിറ്റി രൂപവത്കരിക്കും.

പെര്‍മനന്റ് റെസിഡന്‍സി ഐ.ഡി ഗ്രാന്‍ഡിങ് കമ്മിറ്റി എന്ന പേരിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. പാസ്‌പോര്‍ട്ട് സംബന്ധിച്ച 1993 ലെ 14ാം നമ്പര്‍ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള കരട് നിയമത്തിനുള്ള നടപടികളും മന്ത്രിസഭ സ്വീകരിച്ചു. കരട് നിയമത്തിന് മേല്‍ ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ വിലയിരുത്തിയ ശേഷമാണ് നടപടികള്‍ കൈക്കൊണ്ടത്.

പഴയ നിയമത്തിലെ പന്ത്രണ്ടാം വകുപ്പ് മാറ്റിയശേഷം പുതിയ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം പാസ്‌പോര്‍ട്ടുകളും യാത്രാരേഖകളും അനുവദിക്കുന്നതിനുള്ള ഫീസ് എത്രയാണെന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കും തീരുമാനമെടുക്കുക. ഡിപ്ലോമാറ്റിക്, സ്‌പെഷ്യല്‍, പ്രധാന പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നതിനും അവയുടെ പുതുക്കലിനും നവീകരണത്തിനുമുള്ള ഫീസ് വിദേശകാര്യമന്ത്രിയുടെ തീരുമാനപ്രകാരമായിരിക്കും നിശ്ചയിക്കുക.

ഈ വര്‍ഷം ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ ബള്‍ഗേറിയയിലെ സോഫിയയില്‍ സാമ്പത്തികസഹകരണം സംബന്ധിച്ച ഖത്തരിബള്‍ഗേറിയന്‍ സംയുക്തകമ്മിറ്റിയുടെ മൂന്നാം റൗണ്ട് യോഗം ചേരുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago