HOME
DETAILS
MAL
'എം.എന്‍ വിജയന് ഫുട്ബോള്‍ താരം'-വീണ്ടും നാക്കു പിഴച്ച് ഇ.പി. ജയരാജന്
backup
December 13 2018 | 09:12 AM
തിരുവനന്തപുരം: ബോക്സിങ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്റെ അഭിമാനതാരമാക്കി മാറ്റിയ മന്ത്രി ഇ.പി ജയരാജന് വീണ്ടും നാക്കു പിഴ. നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് ഐ.എം വിജയന് പകരം എം.എന്‍ വിജയന് എന്ന് ജയരാജന് പറഞ്ഞത്.
എം.എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് നാക്കു പിഴച്ചത്.ഇതിനിടയില്‍ സമീപത്തുണ്ടായിരുന്നവര്‍ ഐ.എം വിജയനെന്ന് മന്ത്രിയെ തിരുത്തി.
നേരത്തെ ബോക്സിങ് ഇതിഹാസം മുഹമ്മദലി അന്തരിച്ചപ്പോള്‍ ഒരു ചാനലിന് നല്കിയ പ്രതികരണത്തിലാണ് അദ്ദേഹം കേരളത്തിന്റെ അഭിമാനതാരമായിരുന്നുവെന്ന് ജയരാജന് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."