പ്രധാനമന്ത്രി നടത്തുന്നത് നോട്ട് നിരോധന കാലത്ത് 50 ദിവസം ചോദിച്ച് നടത്തിയ അതേ വികാര പ്രകടനങ്ങള്‍: മോദിയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി പിണറായി വിജയന്‍
തിരുവനന്തപുരം: തെറ്റായ നടപടികളും വര്‍ഗീയ നീക്കങ്ങളും സംബന്ധിച്ച് ജനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വികാരപ്രകടനം നടത്തുന്ന ശരീയായ രീതിയല്ലെന്ന് പ്രധാനമന്ത്രിക്ക് മറുപടിയുമായി പിണറായി വിജയന്‍.
പൗരത്വബില്ലില്‍ രാജ്യത്തെ മുസ്‌ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തനിക്കെതിരേ പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ ന്യായീകരണത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. നോട്ട് നിരോധന കാലത്ത് 50 ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയില്ല. അന്നത്തെ അതേവികാര പ്രകടനമാണ് ഇപ്പോഴും കാണുന്നത്. കള്ളനോട്ട്, കള്ളപ്പണം, ഭീകരത എന്നതായിരുന്നു നോട്ട് നിരോധനത്തെ ന്യായീകരിക്കാന്‍ നിരത്തിയ പ്രതീകങ്ങള്‍.
അവയുടെ ഇന്നത്തെ അവസ്ഥ എന്തായി എന്ന്കൂടി പ്രധാനമന്ത്രിയില്‍ നിന്നുകേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്ന് പറയുന്ന മോദി അത് പ്രവര്‍ത്തിയിലാണ് തെളിയിക്കേണ്ടത്. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെയാണ് രാജ്യത്തു പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യന്‍ പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടതെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."