HOME
DETAILS

നിങ്ങളുടെ ചോരയല്ല എന്റെ സിരകളില്‍ ഒഴുകുന്നത്; നട്ടെല്ല് നിവര്‍ത്തി നിന്നാണ് സംസാരിക്കുന്നത് : നിയമ സഭയില്‍ മുനീറിന്റെ കിടിലന്‍ പ്രസംഗം

  
backup
December 13 2018 | 10:12 AM

mk-muner-at-niyamasabha56

'വര്‍ഗീയ മതില്‍' പരാമര്‍ശം പിന്‍വലിക്കണമെന്ന സ്പീക്കറുടെ ആവശ്യത്തിന് പ്രതിപക്ഷ ഉപ നേതാവും മുസ് ലിം ലീഗ് എം.എല്‍.എയുമായ എം.കെ മുനീര്‍ നിയമസഭയില്‍ നല്‍കിയ മറുപടി....


സാര്‍, അങ്ങ് പറഞ്ഞ കാര്യത്തില്‍ അങ്ങേക്ക് ഉചിതമായ തീരുമാനം എടുക്കാം. ഞാന്‍ ഒരു വരി പറഞ്ഞപ്പോള്‍ എന്താണ് പറഞ്ഞതെന്ന് എങ്ങനെ തീരുമാനിക്കുക. അങ്ങ് പറഞ്ഞു വസ്തുതകളുടെ പിന്‍ബലത്തില്‍ പറയണമെന്ന്. ഞാന്‍ പറയാന്‍ പോകുന്നതിന് മുമ്പ് ഇവര്‍ (ഭരണപക്ഷം) എങ്ങനെയാണ് ഇക്കാര്യം തീരുമാനിക്കുക. 'വര്‍ഗീയത' എന്ന വാക്ക് എത്ര തവണ ഈ നിയമസഭയില്‍ ഉപയോഗിക്കപ്പെട്ടതാണ്, ഇത് ഞാന്‍ പറയുമ്പോള്‍ മാത്രം പിന്‍വലിക്കണം?. ഈ നാട്ടിലുള്ള മുഴുവന്‍ ആളുകളും ഈ വാക്ക് പറഞ്ഞിട്ടില്ലേ?. അതൊന്നും പിന്‍വലിക്കേണ്ട. ഞാന്‍ പറയുമ്പോള്‍ മാത്രം പിന്‍വലിക്കണമെന്ന് പറയുന്നത് എന്താണ്?.

സ്ത്രീകളെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ഞാന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് അറിയുന്നതിന് മുമ്പ്, സ്ത്രീകള്‍ വര്‍ഗീയവാദികളാണെന്ന പരാമര്‍ശം പറഞ്ഞോ?. തെറ്റിദ്ധരിപ്പിക്കരുത്, സ്ത്രീകള്‍ വര്‍ഗീയവാദികളാണെന്ന് പറഞ്ഞിട്ടില്ല. വര്‍ഗീയ മതില്‍ ഉണ്ടാക്കുന്ന കാര്യത്തെ കുറിച്ചാണ് പറഞ്ഞത്. അതിന് പിന്നില്‍ ആരൊക്കെയാണെന്നതിനെ കുറിച്ചാണ് പറഞ്ഞത്.

മുഖ്യമന്ത്രി പറഞ്ഞ നവോത്ഥാനത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. കേരളത്തില്‍ നടന്നിട്ടുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊന്നും ഞങ്ങള്‍ എതിരല്ല. അതില്‍ അങ്ങേക്ക് എന്ത് പങ്കാണുള്ളത്. നിങ്ങളുടെ ധാര്‍ഷ്ട്യത്തിന് മുമ്പില്‍ തലകുനിക്കുന്ന പ്രശ്‌നമില്ല. നിങ്ങളുടെ ചോരയല്ല എന്റെ സിരകളില്‍ ഒഴുകുന്നത്. നട്ടെല്ല് ഉയര്‍ത്തി നിന്നാണ് സംസാരിക്കുന്നത്. നിങ്ങള്‍ ഭയപ്പെടുത്തുമ്പോള്‍ മാളത്ത് പോയി ഒളിക്കുന്ന പാരമ്പര്യമല്ല ഞങ്ങള്‍ക്കുള്ളത്.

സ്പീക്കര്‍ പറയുന്നത് ഞാന്‍ കേള്‍ക്കാം, അംഗീകരിക്കാം. ചെയറിനെ ബഹുമാനിക്കുന്നു. ചെയറിന് പ്രതിഷേധിക്കാം. അതിന് ശേഷം അങ്ങേക്ക് ഉചിതമായി തീരുമാനവും എടുക്കാം. ഇവര്‍ (ഭരണപക്ഷം) പറയുന്നത് അനുസരിച്ച് ഞാനെന്റെ വാക്കുക്കള്‍ മാറ്റില്ല. ഞാന്‍ ഓടിളക്കി വന്നതല്ല. അതുകൊണ്ട് നവോത്ഥാനത്തില്‍ ഏതെങ്കിലും ചില വിഭാഗങ്ങള്‍ മതിയോ? നവോത്ഥാനത്തില്‍ ക്രിസ്തീ!യ വിഭാഗത്തിന് പങ്കില്ലേ? ആ നവോത്ഥാനത്തില്‍ മുസ്‌ലിം വിഭാഗം പങ്കെടുത്തില്ലേ? വക്കം മൗലവിയുടെ നവോത്ഥാനത്തെ എന്തു കൊണ്ട് മുഖ്യമന്ത്രി പറയുന്നില്ല, മക്തി തങ്ങളുടെ നവോത്ഥാനത്തെ കുറിച്ച് എന്തു കൊണ്ട് പറയുന്നില്ല

ക്രിസ്ത്യന്‍ മിഷണറിമാരായിട്ടുള്ള തോബിയോസ്, എബ്രഹാം മൈക്കിള്‍, ചാവറയച്ചന്‍, അര്‍ണോസ് പാതിരി എന്നിവരെ കുറിച്ച് എന്താണ് പറയാത്തത്?. ക്രിസ്തീയ വിഭാഗത്തെയും മുസ് ലിം വിഭാഗത്തെയും മാറ്റി നിര്‍ത്തി മതില്‍ പണിയുന്നതിന് ഞങ്ങള്‍ എന്ത് പേരാണ് വിളിക്കേണ്ടത്. മാത്രമല്ല, സുഗതനെന്ന് പറയുന്ന നിങ്ങളുടെ സമിതി കണ്‍വീനര്‍ ഫേസ് ബുക്കില്‍ പറഞ്ഞത് വീടിന് തീയിട്ട്, മനോരോഗിയായ ഹാദിയയെ മതഭ്രാന്തന്മാര്‍ തെരുവിലിട്ട് ഭോഗിക്കട്ടെ എന്നാണ്. ഇയാളാണോ ഈ രാജ്യത്ത് നവോത്ഥാനം ഉണ്ടാക്കാന്‍ പോകുന്നത്. ആ നവോത്ഥാനത്തിന് ഞങ്ങളില്ല.

മാന്‍ഹോളില്‍ വീണയാള്‍ മുസ്‌ലിം ആയതു കൊണ്ടാണ് അവന് കൂടുതല്‍ സൗകര്യം ചെയ്തതെന്ന് വര്‍ഗീയവാദിയായ വെള്ളാപ്പള്ളി നടേശന്റെ നവോത്ഥാനത്തിനും ഞങ്ങളില്ല. വെള്ളാപ്പള്ളി ഒരു ഭാഗത്ത് നില്‍കുമ്പോള്‍ തുഷാര്‍ മറുഭാഗത്ത് നില്‍ക്കുന്നു. ഈ ഒത്തുകളിക്ക് കൂട്ടുനില്‍ക്കാനില്ല.

ഏതെങ്കിലും മതത്തിന്റെ വിഭാഗത്തില്‍ പെടുന്ന ജാതീയ വിഭാഗങ്ങള്‍ മാത്രം നടത്തുന്ന പരിപാടിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കാന്‍ പാടില്ലെന്ന് ഇന്ത്യന്‍ ഭരണഘടന പറഞ്ഞിട്ടുണ്ട്. ജാതി സംഘടനകള്‍ക്കൊപ്പം നിന്നുള്ള വര്‍ഗസമരം വിപ്ലവമല്ലെന്ന് സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ട്. വി.എസിന്റെ ഈ നിലപാടിനൊപ്പമാണ് ഞങ്ങള്‍.

മുഖ്യമന്ത്രി തന്നെ നിരവധി പ്രസ്താവനകള്‍ വെള്ളാപ്പള്ളിക്കെതിരെ നടത്തിയിട്ടുണ്ട്. അനഭിമിതനായ വെള്ളാപ്പള്ളി എന്നു മുതലാണ് മുഖ്യമന്ത്രിക്ക് അഭിമിതനായത്. ഓണത്തിന് ഓഫിസ് സമയത്ത് പൂക്കളം ഇടരുതെന്ന് പറഞ്ഞ ആളാണ് മുഖ്യമന്ത്രി. ആ മുഖ്യമന്ത്രി ഓഫിസ് സമയത്ത് മതില്‍ പണിയാന്‍ ഇറങ്ങണമെന്ന് പറയുന്നത് എന്തിന് വേണ്ടിയാണ്. വെള്ളാപ്പള്ളിക്ക് വേണ്ടിയാണിത്.

ജാതീയത ഈ നാട്ടില്‍ പ്രചരിപ്പിക്കാന്‍ അനുവദിക്കില്ല. സാലറി ചലഞ്ച് മാതൃകയില്‍ മതില്‍ പണിയാനായി സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി, കുടുംബശ്രീ, ആശാവര്‍ക്കര്‍ എന്നിവരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു. നിങ്ങളുടെ പേടിപ്പെടുത്തലിന് വഴങ്ങുന്ന സ്ത്രീകളല്ല കേരളത്തിലുള്ളത്. ആദ്യം നിങ്ങളുടെ ജനപ്രതിനിധികളും പ്രവര്‍ത്തകരും മാനഭംഗപ്പെടുത്തിയ സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കുകയാണ് വേണ്ടത്.

നിങ്ങള്‍ സ്ത്രീകളുടെ തുല്യതയെ കുറിച്ച് പറയുന്നു. പാര്‍ട്ടി ഓഫിസില്‍ താണു കേണു പരാതി പറഞ്ഞ സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയാത്ത നിങ്ങള്‍ക്ക് ഈ രാജ്യത്ത് തുല്യതയെ കുറിച്ച് പറയാന്‍ എന്തവകാശമാണുള്ളത്. സ്ത്രീകളെ തെരുവില്‍ വലിച്ചെറിയുന്ന നിങ്ങള്‍ക്ക് സ്ത്രീ സമത്വത്തെ കുറിച്ച് പറയാന്‍ എന്തവകാശം?. മുനീര്‍ ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  25 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  25 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago