കരുമുളകിന് വില സര്‍വകാല റെക്കോര്‍ഡിലേക്ക്
കിലോക്ക് 760 രൂപ വരെയാകുമെന്ന് പഠന റിപ്പോര്‍ട്ട്
സുല്‍ത്താന്‍ ബത്തേരി: കരുമുളക് വില ഒക്ടോബര്‍ മാസത്തില്‍ സര്‍വകാല റെക്കോര്‍ഡായ 760ല്‍ എത്തുമെന്ന് പഠന റിപ്പോര്‍ട്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജ് ഐ.സി.എ.ആര്‍.നെറ്റ്‌വര്‍ക്ക് പ്രോജക്ട് ഓണ്‍ മാര്‍ക്കറ്റ് ഇന്റലിജന്റ്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. ഓഗസറ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങലിലെ വിലയിലുണ്ടാകുന്ന വര്‍ധന സംബന്ധിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഗസ്റ്റ് മാസത്തില്‍ കിലോക്ക് 690 രൂപ മുതല്‍ 730 വരെയും സെപ്റ്റംബറില്‍ 710 രൂപ മുതല്‍ 750 രൂപ വരെയാകുമൊണ് പറയുന്നത്.
ഇത് ഒക്ടോബര്‍ മാസമാകുമ്പോള്‍ 720 രൂപമുതല്‍ 760 രൂപവരെ വില ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊച്ചി മാര്‍ക്കറ്റിലെ 1995 മുതല്‍ 21 വര്‍ഷത്തെ പ്രതിമാസവില എക്കണോമെട്രിക് വിശകലനത്തിന് വിധേയമാക്കിയതിന്റെയും നിലവിലുള്ള വിപണി സാഹചര്യങ്ങളുടെയും ഐ.സി.എ.ആര്‍ നെറ്റ് വര്‍ക്ക് പ്രോജക്ട് ഓണ്‍ മാര്‍ക്കറ്റ് ഇന്‍ലിന്റ്‌സ് കുരുമുളക് വ്യാപാരികളുടെ ഇടയില്‍ നടത്തിയ സര്‍വേയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇന്ത്യയിലും മറ്റ് കരുമുളക് ഉല്‍പാദക രാജ്യങ്ങളിലും കുരുമുളക് ഉല്‍പാദനം കുറയുന്നതാണ് വില കൂടാന്‍ കാരണം. സ്‌പൈസസ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കുരുമുളക് ഉല്‍പാദനം 2014-15 വര്‍ഷത്തില്‍ 70000 ടണ്ണായിരുന്നു. ഇതില്‍ 47 ശതമാനം കര്‍ണാടകയും 40 ശതമാനം കേരളവുമാണ് ഉല്‍പാദപ്പിച്ചത്. കടുത്ത വരള്‍ച്ചയും കാലാവസ്ഥ വ്യതിയാനാവും കാരണം 2015-16 വര്‍ഷത്തില്‍ രാജ്യത്തെ കുരുമുളക് ഉല്‍പാദനം 55000 ടണ്‍ ആയി താഴുമെന്നും മറ്റ് കുരുമുളക് ഉല്‍പാദക രാജ്യങ്ങളായ ശ്രീലങ്ക ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഉല്‍പാദനം കുറയുമെന്നാണ് കണക്ക്.
2016 വിയറ്റ്‌നാമില്‍ മാത്രമായിരിക്കും കുരുമുളക് ഉല്‍പാദന കാര്യത്തില്‍ മുന്‍പന്തിയിലുണ്ടാവുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തരം തിരിക്കാത്ത കുരുമുളകിന്റെ വില മാര്‍ച്ചില്‍ കൊച്ചി മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 618 രൂപ ഉണ്ടായിരുന്നത് ഏപ്രിലില്‍ 685 രൂപയായി. കുരുമുളക് ലഭ്യത കുറഞ്ഞതും ആവശ്യക്കാരേറിയതുമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വില വര്‍ധിക്കാന്‍ കാരണമായത്. കുരുമുളക് സീസണ്‍ ആരംഭിച്ചിട്ടും വരവിലുണ്ടായ കുറവുമൂലം 2016 മെയ് മുതല്‍ ജൂലൈവരെയുള്ള കാലയളവില്‍ 685 മുതല്‍ 700 രൂപ തോതിലായിരുന്നു.
2016ല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടാവുമെന്ന് കരുതുന്ന കരുമുളക് കര്‍ഷകര്‍ നീക്കിയിരിപ്പുള്ള കരുമുളക് വില വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ വില്‍ക്കാതെ വെച്ചിരിക്കുന്ന പ്രവണതയുണ്ടന്നും റിപ്പോര്‍ട്ടിലുണ്ട്.അതേയമയം ലഭ്യതക്കുറവും വര്‍ധിച്ചുവരുന്ന ആവശ്യകതയും കാരണം കുരുമുളകിന്റെ ഇറക്കുമതിയില്‍ വര്‍ധവനവുണ്ടാവുന്നുമുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ മൂല്യവര്‍ധിത ഉല്‍പാദകര്‍ 22,312 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്തു.
ഇതില്‍ 39 ശതമാനം ശ്രീലങ്കയില്‍ നിന്നും 34 ശതമാനം വിയറ്റ്‌നാമില്‍ നിന്നുമാണ്. എന്നാല്‍ 2016 ഏപ്രലില്‍ ഇറക്കുമതി ചെയ്ത 2350 ടണ്‍ കുരുമുമുളകിന്റെ സിംഹഭാഗവും കൊണ്ടുവന്നത് വിയറ്റ്‌നാമില്‍ നിന്നാണ്. സ്‌പൈസസ് ബോര്‍ഡിന്റെ പ്രാഥമിക കണക്കു പ്രകാരം 2015-16ല്‍ ഇന്ത്യയില്‍ നിന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ടണ്‍ ശതമാനം വര്‍ധനവോടെ 28,100ട കുരുമുളക് കയറ്റുമതി ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുരുമുളകിന്റെ വിവിധ സീസണുകളിലുള്ള വിലയുടെ വ്യതിയാനങ്ങളെക്കുറിച്ച് പഠനം നടത്തിയതില്‍ നിന്നും 1995നു ശേഷം ജൂലൈ മാസത്തില്‍ വില വര്‍ധിക്കുന്നതായാണ് കണ്ടെതെന്നും ഈ വിലവര്‍ധന സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഉണ്ടാവുമെന്നാണ് തൃശൂര്‍ കേരളാ കാര്‍ഷിക സര്‍വകാലശാലയുടെ കീഴിലുള്ള വെള്ളാനിക്കര ഹോര്‍ട്ടികല്‍ച്ചറല്‍ കോളജിലെ ഐ.സി.എ.ആര്‍ നെറ്റ്‌വര്‍ക്ക് പ്രോജക്ട് ഓണ്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് വിങ് ഡോ.ജെസി തോമസ്, ഡോ.അനില്‍ കുരുവിള, ഡോ.ചിത്ര പാറയില്‍, നൗഷാദ്, രോഹിണി എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."