HOME
DETAILS

വോട്ടെണ്ണുന്നു, ജാര്‍ഖണ്ഡിലേക്ക് ഉറ്റുനോക്കി രാജ്യം; ആദ്യ ഫലസൂചനകള്‍ കോണ്‍ഗ്രസ് - ജെ.എം.എം സഖ്യത്തിന്

  
backup
December 23 2019 | 03:12 AM

national-jharkhand-election-results-2019-leading-inc-jmm-alliance

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ഇന്ന് വോട്ടെണ്ണല്‍. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം എങ്ങും ആഞ്ഞടിക്കുന്നതിനിടെയുള്ള തെരഞ്ഞെടുപ്പു ഫലത്തിലേക്ക് ഉറ്റു നോക്കുകയാണ് രാജ്യം. എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്.

81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ ബി.ജെ.പിയും ജെ.എം.എം കോണ്‍ഗ്രസ് ആര്‍.ജെ.ഡി സഖ്യവും തമ്മിലാണ് മത്സരം.

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ രൂപപ്പെട്ട വികാരവും സഖ്യകക്ഷികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയതും ബി.ജെ.പിക്ക് തിരിച്ചടിയാകും. ജെ.എം.എം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും തൂക്ക് മന്ത്രിസഭയാകുമെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നിട്ടുണ്ട്

ഛത്രയിലാണ് ഏറ്റവും കൂടുതല്‍ റൗണ്ടുകള്‍ വോട്ടെണ്ണല്‍ ആവശ്യമുള്ളത്. ചന്ദന്‍ക്യാരി, തോര്‍പ മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് റൗണ്ടുകള്‍ നടക്കുക. അതിനാല്‍ ഈ രണ്ട് മണ്ഡലങ്ങളിലെ ഫലമായിരിക്കും ആദ്യം പുറത്ത് വരുന്നത്. ഒരു മണിയോടെ തെരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം വ്യക്തമാകും. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയും ജെ.എം.എം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യവും തമ്മിലാണ്. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ജെ.എം.എം കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ചില പോളുകള്‍ തൂക്ക് സര്‍ക്കാരുകമെന്നും പ്രവചിക്കുന്നു. മുഖ്യമന്ത്രി രഖുബര്‍ ദാസിന്റെ മണ്ഡലമായ ജാംഷെഡ്പൂര്‍ ഈസ്റ്റില്‍ തന്നെ കടുത്ത മത്സരമാണ് നടക്കുന്നത്. സരയു റായി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗൗരവ് വല്ലഭ് എന്നിവരാണ് മുഖ്യമന്ത്രിയുടെ എതിരാളികള്‍.

41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പി ഇതിനോടകം പല പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago