രാജ്യത്തെ വിദ്വേഷത്താല്‍ നശിപ്പിക്കാന്‍ അനുവദിക്കരുത്- വിദ്യാര്‍ത്ഥികളോട് രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിദ്വേഷത്താല്‍ നശിപ്പിക്കാന്‍ അനുവദിക്കരുതെന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പിനും അക്രമത്തിനുമെതിരായ സമരത്തില്‍ അണിചേരാനായി ഇന്ന് രാജ്ഘട്ടിലെത്താന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ സന്ദേശം.
'ഇന്ത്യക്കാരനാണെന്ന് ചിന്തിക്കുന്നത് കൊണ്ടു മാത്രമായില്ല. ഈ സന്ദിഗ്ധ ഘട്ടത്തില്‍ നാം ഇന്ത്യക്കാരനാണെന്ന് കാണിച്ചു കൊടുക്കണം. രാജ്യത്തെ വിദദ്വേഷത്താന്‍ നശിപ്പിക്കാന്‍ അനുവദിക്കരുത്.
ഇന്ന് മൂന്നുമണിക്ക് എന്നോടൊപ്പം ചേരൂ. മോദിയും അമിത് ഷായും രാജ്യത്തിനു മേല്‍ വെറുപ്പിനും അക്രമത്തിനും എതിരെ പ്രതിഷേധിക്കാന്‍'- അദ്ദേഹം ട്വീറ്റ് ചെയ്തു.
രാജ്ഘട്ടില്‍ ഇന്ന് കോണ്‍ഗ്രസിന്റെ സത്യഗ്രഹ ധര്‍ണ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ധര്‍ണക്ക് നേതൃത്വം നല്‍കും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."