HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനത്തിന് ഇനിയും അഞ്ചു വര്‍ഷത്തെ കാത്തിരിപ്പ്

  
backup
December 23 2019 | 04:12 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf-4

 

 


അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ജനസംഖ്യ കൂടുതലുളള തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനത്തിന് ഇനിയും അഞ്ചു വര്‍ഷത്തെ കാത്തിരിപ്പ്. സംസ്ഥാനത്ത് 2021ലെ ജനസംഖ്യാ കണക്കെടുപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ സെന്‍സസ് വിഭാഗം ഈ മാസം 31 മുതല്‍ മരവിപ്പിക്കുന്നതോടെ വിഭജനവും അതിര്‍ത്തി പുനര്‍ നിര്‍ണയവും സാധ്യമാകില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുമുന്‍പായുള്ള ജനസംഖ്യാ വര്‍ധനവുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനത്തിനും അതിര്‍ത്തി പുനര്‍നിര്‍ണയത്തിനും ഇതോടെ ഇനിയും അഞ്ചുവര്‍ഷം കാത്തിരിക്കണം.
1994 ല്‍ പഞ്ചായത്ത്, നഗരസഭ ആക്ട് നിലവില്‍ വന്നതിനുശേഷം ഇതാദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനം നടത്താതെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. സംസ്ഥാനത്ത് 22 ഗ്രാമപഞ്ചായത്തുകളിലെ ജനസംഖ്യ അരലക്ഷത്തിന് മുകളിലാണ്. 50-40 ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ളത് 70 ലേറെയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 70 ഗ്രാമപഞ്ചായത്തുകളെ വിഭജിക്കാന്‍ തീരുമാനിച്ചെങ്കിലും എല്‍.ഡി.എഫിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്. 28 നഗരസഭകളും ഒരു കോര്‍പറേഷനുമാണ് പിന്നീട് പുനഃസ്ഥാപിച്ചത്.
സംസ്ഥാനത്ത് 1995ല്‍ 991 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 55 നഗരസഭകളും മൂന്നു കോര്‍പ്പറേഷനും 14 ജില്ലാപഞ്ചായത്തുകളുമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ ഗ്രാമപഞ്ചായത്തായി മാറ്റിയ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നഗരസഭയായി മാറിയതിനാല്‍ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 990 ആയി കുറഞ്ഞു. 2000ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 ഗ്രാമപഞ്ചായത്തുകളെ തൊട്ടടുത്ത നഗരസഭകളില്‍ ലയിപ്പിച്ചു. ഇതോടൊപ്പം 20 ഗ്രാമപഞ്ചായത്തുകള്‍ പുതുതായി രൂപീകരിക്കുകയും ചെയ്തു. ഇതോടെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 991 ആയി. 2005ല്‍ എട്ട് ഗ്രാമപഞ്ചായത്തുകള്‍ പുതുതായി രൂപീകരിച്ചതോടെ 999 പഞ്ചായത്തുകളായി വര്‍ധിച്ചു.
2010ല്‍ ഏഴു ഗ്രാമപഞ്ചായത്തുകളെ നഗരസഭകളാക്കുകയും നിലവിലെ 15 ഗ്രാമപഞ്ചായത്തുകളെ നഗരസഭകളില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഒരു പുതിയ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചതിനാല്‍ 978 ഗ്രാമപഞ്ചായത്തുകളായി മാറി. എന്നാല്‍ പിന്നീട് ഇതുവരെ ഗ്രാമപഞ്ചായത്തുകളുടെ വിഭജനമുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago