HOME
DETAILS

അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ അന്‍പതിനായിരം പേര്‍ക്ക് കൂടി പട്ടയം നല്‍കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

  
backup
December 23 2019 | 04:12 AM

%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8

 


തെക്കന്‍ ജില്ലകളിലെ ലാന്റ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്. ഇനി വടക്കന്‍ ജില്ലകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്
കോഴിക്കോട്: അന്‍പതിനായിരം പേര്‍ക്ക് അടുത്ത മാര്‍ച്ചിനുള്ളില്‍ പട്ടയം നല്‍കുമെന്ന് റവന്യു ഭവന നിര്‍മാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഡിസംബറില്‍ പട്ടയ വിതരണം നടത്താനാണ് സര്‍ക്കാറും റവന്യൂ വകുപ്പും ലക്ഷ്യമിട്ടതെങ്കിലും പ്രളയം കാരണം ഇവ നീണ്ടുപോവുകയായിരുന്നുവെന്നും മൂന്നു മാസത്തിനുള്ളില്‍ തന്നെ അരലക്ഷം പേര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടയമേള ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്താകെ ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്. ജനുവരി ഒന്നിന് സമഗ്ര ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അന്‍പതാം വാര്‍ഷികം തിരുവനന്തപുരത്ത് വിപുലമായി നടത്തും.
മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. തീരദേശം, ഫോറസ്റ്റ്, പോര്‍ട്ട് മേഖലകളില്‍ പട്ടയ വിതരണത്തില്‍ കാലതാമസം നേരിടുന്നുണ്ട്. അത് പരിഹരിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
തെക്കന്‍ ജില്ലകളിലെ ലാന്റ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്. ഇനി വടക്കന്‍ ജില്ലകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലുള്ളവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇനി ട്രിബ്യൂണല്‍ പരിഹരിക്കും. ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ ലാന്‍ഡ് ബോര്‍ഡ് വഴി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിലവില്‍ 50 ലക്ഷം പേര്‍ ഭൂവുടമകളായി മാറിയെന്നത് ചരിത്ര സംഭവമാണെന്നും മന്ത്രി പറഞ്ഞു.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഇടപടല്‍ കൂടി ആവശ്യമാണ്. തീരദേശത്തും വനപ്രദേശങ്ങളിലുമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമായുള്ളത്. ഇതിനായി റവന്യൂ വകുപ്പ് നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago