HOME
DETAILS

കെ.പി.സി.സി പുനഃസംഘടനയ്ക്ക് പട്ടിക തയാറാക്കുന്നു

  
backup
December 23 2019 | 04:12 AM

%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d-3

 

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയ്ക്കായി പുതിയ പട്ടിക തയാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പക്ഷേ, പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്ത് സര്‍ക്കാരുമായി ചേര്‍ന്ന് പ്രതിപക്ഷം സമരം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുള്ള ഭിന്നിപ്പ് കാരണം പ്രധാന നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച നടക്കാത്തത് ഭാരവാഹികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് തടസമാകുന്നു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തിയാല്‍ മാത്രമേ ഭാരവാഹി പട്ടികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകൂ. സംയുക്ത സമരത്തിന്റെ കാര്യത്തില്‍ മുല്ലപ്പള്ളിക്ക് കടുത്ത എതിര്‍പ്പുണ്ട്. ഇതുകാരണം നേതാക്കളുമായുള്ള ചര്‍ച്ച വിളിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. ഇവിടുത്തെ ചര്‍ച്ചയില്‍ ധാരണയായ ശേഷം ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയാല്‍ മാത്രമേ പുനഃസംഘടനാ കാര്യത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടാകൂ. പട്ടികയുടെ കാര്യത്തില്‍ പുതിയ ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള നേതാവായ മുകുള്‍ വാസ്‌നിക് എത്താത്തത്. ജനപ്രതിനിധികളെ ഒഴിവാക്കിയുള്ള ഭാരവാഹി പട്ടികയാണ് പുതിയതായി തയാറാക്കുന്നത്.
രമേശ് ചെന്നിത്തലക്കും ഐ ഗ്രൂപ്പിനുമാണ് ജനപ്രതിനിധികള്‍ ഭാരവാഹികളാകണമെന്ന നിലപാടുള്ളത്. അങ്ങനെ വേണ്ടെന്ന മുല്ലപ്പള്ളിയുടെ നിലപാടിനൊപ്പമാണ് ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡും എന്നതിനാല്‍ അന്തിമ തീരുമാനം അതിലേക്ക് എത്തുകയായിരുന്നു. നിലവില്‍ ജനറല്‍ സെക്രട്ടറിമാരായി 35 പേരുടെ പേരുകളാണ് നല്‍കിയിരുന്നതെങ്കിലും അത് 15 മുതല്‍ 20 വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ജനപ്രതിനിധികളാരും ഉണ്ടാകില്ല. അഞ്ച് വൈസ് പ്രസിഡന്റുമാരുണ്ടാകാനാണ് സാധ്യത. പട്ടിക പുതുക്കിയാണ് വരുന്നതെങ്കിലും അറുപത് വയസെന്ന പ്രായപരിധി ആലോചിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം പുതിയ പട്ടികയിലും പാലിക്കപ്പെടാനിടയില്ലെന്നാണ് പറയപ്പെടുന്നത്. ഗ്രൂപ്പുകളുടെ ഇഷ്ടക്കാരായി കാലാകാലങ്ങളില്‍ കെ.പി.സി.സിയില്‍ കടന്നുകൂടിയവര്‍ വിട്ടുപോകാന്‍ തയാറല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തിലും പുനഃസംഘടന ഉണ്ടാകാനാണ് സാധ്യത. ടി.എന്‍ പ്രതാപനും വി.കെ ശ്രീകണ്ഠനും എം.പിമാരായതോടെ തൃശൂരിലും പാലക്കാടും ഡി.സി.സി പ്രസിഡന്റുമാരില്ലാത്ത അവസ്ഥയാണ്. എം.എല്‍.എ ആയതിനാല്‍ ഐ.സി ബാലകൃഷ്ണനും വയനാട് പ്രസിഡന്റെന്ന നിലയില്‍ പരിമിതിയിലാണ്. ടി.ജെ വിനോദ് എറണാകുളത്ത് ജയിച്ചതോടെ അവിടത്തെ അവസ്ഥയും സമാനമാണ്. നാല് ജില്ലകളില്‍ പ്രസിഡന്റുമാരെ നിയമിക്കല്‍ അനിവാര്യമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ കാര്യത്തിലും സമാനമായ സ്ഥിതിയുണ്ട്. എം.എല്‍.എമാരായ ഷാഫി പറമ്പിലിനെയും ശബരീനാഥിനെയും പ്രസിഡന്റും വൈസ് പ്രസിഡന്റുമാക്കാന്‍ ഗ്രൂപ്പുകള്‍ ശ്രമിച്ചെങ്കിലും ജനപ്രതിനിധികളെന്നത് ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ പ്രതിരോധിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയുടെയും വി.എം സുധീരന്റെയും നേതൃത്വത്തില്‍ നീക്കങ്ങളും നടക്കുന്നുണ്ട്. മാത്രമല്ല, യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇതിനെതിരാണ്. എം.എല്‍.എമാര്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തിലേക്ക് വരുന്നതിനെതിരേ സോണിയാഗാന്ധിക്ക് ഭീമഹരജി നല്‍കാനൊരുങ്ങുകയാണ് അവര്‍.
ജനപ്രതിനിധികളെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ തിരുകിക്കയറ്റുന്നുവെന്ന് ആരോപിച്ച് സംസ്ഥാന സെക്രട്ടറിമാരായ മണക്കാട് രാജേഷ്, എം.ഷിറാസ്ഖാന്‍, അജിത് അമീര്‍ ബാവ് എന്നിവര്‍ മുല്ലപ്പള്ളിയെ കാണുകയും കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അതിനാല്‍, കെ.പി.സി.സിയിലെപ്പോലെ ജനപ്രതിനിധികള്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളാകുന്നതും നടക്കാന്‍ സാധ്യതയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പദ്ധതിയിട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  a month ago
No Image

വിവാഹത്തിനു മുന്‍പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി യുഎഇ

uae
  •  a month ago
No Image

മേപ്പാടിയില്‍ റവന്യൂ വകുപ്പ് പുതുതായി നല്‍കിയ കിറ്റും കാലാവധി കഴിഞ്ഞത്; ആരോപണവുമായി പഞ്ചായത്ത് ഭരണസമിതി

Kerala
  •  a month ago
No Image

അബഹയില്‍ സഊദി പൗരന്‍ വെടിയേറ്റ് മരിച്ചു; ആക്രമി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു

Saudi-arabia
  •  a month ago
No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago