HOME
DETAILS

കരിപ്പൂരില്‍ വന്‍ സ്വര്‍ണ-കറന്‍സി വേട്ട

  
backup
December 13 2018 | 18:12 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

 


കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 30 ലക്ഷത്തിന്റെ സ്വര്‍ണവും ദുബൈയിലേക്കു കടത്താന്‍ ശ്രമിച്ച പത്തുലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടികൂടി. ഒരാഴ്ചയ്ക്കിടെ കരിപ്പൂരില്‍ 62.78 ലക്ഷത്തിന്റെ സ്വര്‍ണവും 16.67 ലക്ഷത്തിന്റെ വിദേശ കറന്‍സികളുമാണ് ഇതോടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിക്കുന്നത്.
ദുബൈയില്‍നിന്ന് കരിപ്പൂരിലെത്തിയ സ്‌പെയ്‌സ് ജെറ്റ് വിമാനത്തിന്റെ ടോയ്‌ലെറ്റിലെ അവശിഷ്ടങ്ങളില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി ജംഷീറിനെ(26) കസ്റ്റംസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് വിഭാഗം ജംഷീറിനെ ചോദ്യം ചെയ്തപ്പോഴാണു കള്ളക്കടത്ത് തെളിഞ്ഞത്. ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച സ്വര്‍ണം വിമാന ശുചീകരണ തൊഴിലാളികള്‍ വഴി പുറത്തുകടത്താനായിരുന്നു ശ്രമം. 932 ഗ്രാം വീതമുള്ള എട്ടു സ്വര്‍ണ ബിസ്‌കറ്റുകളാണു പിടികൂടിയത്. വിപണിയില്‍ ഇവയ്ക്ക് 30 ലക്ഷം രൂപ വിലവരും.
വയനാട് നരിക്കുണ്ട് എം.എ ഹജാസില്‍നിന്നാണ് 10 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടിയത്. ദുബൈയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനെത്തിയതായിരുന്നു ഇയാള്‍. 14,100 വിദേശ കറന്‍സികളാണു കണ്ടെടുത്തത്. ഹാന്‍ഡ് ബാഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികളുണ്ടായിരുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു ദിവസം മുന്‍പ് 32.78 ലക്ഷത്തിന്റെ സ്വര്‍ണവുമായി കോഴിക്കോട് ഉണ്ണികുളം കാന്തപുരം സ്വദേശി മുഹമ്മദ് ഫായിസ് പിടിയിലായിരുന്നു. ഇയാളും സ്‌പെയ്‌സ് ജെറ്റ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. ധരിച്ച വസ്ത്രത്തിനുള്ളില്‍ മിശ്രിതരൂപത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ നാലിന് 6.67 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സിയുമായി കാസര്‍കോട് കളനാട് സ്വദേശി അബ്ബാസലിയെ കേന്ദ്ര സുരക്ഷാസേനയും പിടികൂടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago