കോതമംഗലത്ത് തൊഴിലുറപ്പ് പദ്ധതി അവതാളത്തില്‍; സ്ത്രീ തൊഴിലാളികള്‍ ദുരിതത്തില്‍
കോതമംഗലം: താലൂക്കിലെ തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായതോടെ മാസങ്ങളായി ജോലി ഇല്ലാതെ സ്ത്രീ തൊഴിലാളികള്‍ ദുരിതത്തില്‍. തൊഴിലുറപ്പ് പദ്ധതിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രമേ നടപ്പിലാക്കുകയൊള്ളുവെന്ന ബ്ലോക്ക് പദ്ധതി നിര്വഹണണ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശമാണ് പദ്ധതിയുടെ താളം തെറ്റിക്കുന്നത്.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ ഭൂമിയിലെ തൊഴിലുകളും ആസ്തി സൃഷ്ടിക്കുന്ന പദ്ധതികളുമാണ് മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നത്. ഈ രീതിയിലുള്ള ജോലികള്‍ വളരെ കുറവാണെന്നാണ് ബ്ലോക്കിലെ വിവിധ ഗ്രാമ പഞ്ചായത്തുകളുടെ വാദം. ഇതിനെ തുടര്‍ന്ന് മിക്ക പഞ്ചായത്തുകളിലും രണ്ട് മാസങ്ങളായി തൊഴിലാളികള്‍ക്ക് പണിയില്ലാതായതോടെ ഇവരുടെ കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുന്നത്.
തുടര്‍ന്ന് കോട്ടപ്പടി പഞ്ചായത്തിലെ സ്ത്രീ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധവുമായെത്തി ഭരണ സമിതിയംഗങ്ങളെ ഉപരോധിച്ചു. തൊഴിലാളിയുടെ ആവശ്യത്തെ ഭരണസമിതിയംഗങ്ങള്‍ പിന്തുണച്ചതോടെയാണ് സമരക്കാര്‍ പിരിഞ്ഞ് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."