ദോക്‌ലാമില്‍ സൈനിക നടപടി രണ്ടാഴ്ചക്കകമെന്ന് ചൈന
ബെയ്ജിങ്: ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരേ സൈനിക നടപടിക്ക് ചൈന നീക്കം നടത്തുന്നുവെന്ന് ചൈനീസ് മാധ്യമം. രണ്ടാഴ്ചക്കകം ഇന്ത്യയ്‌ക്കെതിരേ സൈനീക നീക്കമുണ്ടാകുമെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന പലതവണ ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ടിബറ്റില്‍ യുദ്ധസമാന സൈനിക പരിശീലനവും നടത്തി. തുടര്‍ന്നാണ് ഇന്ത്യയ്ക്കു ഭീഷണിയുമായി ചൈനീസ് മാധ്യമം രംഗത്തുവന്നത്.
അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറാകുന്നില്ലെന്നും രണ്ടാഴ്ചക്കകം ചെറിയ തോതിലുള്ള സൈനിക നടപടി ഇന്ത്യയ്‌ക്കെതിരേ ഉണ്ടാകാമെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പറയുന്നത്. ഷാങ്്ഹായ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിലെ അന്താരാഷ്ട്ര വിദഗ്ധന്‍ ഹു സിയോങിന്റെ നിരീക്ഷണമാണ് ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ചത്.
എന്നാല്‍, സൈനിക നടപടിക്കു മുന്‍പ് ചൈന ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ വിവരം അറിയിക്കുമെന്നും അദ്ദേഹം പറയുന്നു. ടിബറ്റിലെ ഉയരം കൂടിയ മേഖലകളില്‍ ചൈന നടത്തിയ യുദ്ധസമാന പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സി.സി.ടി.വി) പുറത്തുവിട്ടിരുന്നു. എന്നാല്‍ നയതന്ത്ര തലത്തിലൂടെ സംഘര്‍ഷം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യ പറയുന്നു. ഇന്ത്യ പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണെന്ന് ഗ്ലോബല്‍ ടൈംസ് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."