ഹജ്ജ് 2017: മക്കയിലെ വിവിധ സംഘടന ഹജ്ജ് വളണ്ടിയര്‍ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു; ഇന്ത്യന്‍ ഹജ്ജ് മിഷന് പ്രവര്‍ത്തനം ശക്തിപ്പെടുത്തി
മക്ക: ഹജ്ജിനെത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള സേവനം ശക്തിപ്പെടുത്താന്‍ ഹജ്ജ് മിഷന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിവിധ ഹജ്ജ് വളണ്ടിയര്‍മാരുടെയും ലീഡര്‍മാരുടെയും സംഘടനാ നേതാക്കളുടെയും യോഗം മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന് ഓഫിസില്‍ ചേര്‍ന്നു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ്, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നു ഹജ്ജ് സേവനരംഗം കൂട്ടായ്മയിലൂടെ ശക്തിപ്പെടുത്താന്‍ തീരുമാനമായത്.
ഹജ്ജ് മിഷന്റെ ഹറം ട്രാക് ഫോഴ്സ്, അസീസിയ ട്രാന്സ്പോസര്ട്ടേഷന് തുടങ്ങി എല്ലാ വകുപ്പുകളിലും ഖാദിമുല്‍ ഹുജ്ജജുമാരോടൊപ്പം വളണ്ടിയര്‍മാര്‍ സംയുക്തമായി പ്രവര്‍ത്തിക്കും. മുഴുസമയം ലഭ്യമാവുന്ന ഓരോ ഗ്രൂപ്പിലെയും 2 വീതം വോളണ്ടിയര്‍മാരെ ചേര്‍ത്ത് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപ്പപ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഹജ്ജ് മിഷനുമായി ചേര്‍ന്ന് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കും. ഇന്ത്യയില്‍ നിന്നും ഹാജിമാര്‍ക്ക് നല്കുന്ന മൊബൈല്‍ സിം കാര്‍ഡുകള്‍ ആക്റ്റീവ് ചെയ്യുന്നതിനായി വിരലടയാളം നല്‍കണമെന്നിരിക്കെ അതിനായി പ്രത്യേക വളണ്ടിയര്‍മാരെ നിയോഗിക്കും. തുടങ്ങിയ കാര്യങ്ങളാണ് തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വളണ്ടിയര്‍ ഗ്രൂപ്പുകള്‍ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളെ കോണ്‍സല്‍ ജനറല്‍ പ്രത്യേകം അഭിനന്ദിച്ചു. മലയാളി സന്നദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം അദ്ദേഹം പ്രത്യേകം എടുത്തു പറയുകയും ചെയ്തു. വിഖായ, കെ.എം.സി.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ഐ.പി.ഡബ്ല്യു.എഫ്, തനിമ, ഫ്രറ്റേര്‍ണിറ്റി ഫോറം, വളണ്ടിയര്‍ ഗ്രൂപ്പുകളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തില്‍ അധികം വളണ്ടിയര്‍മാര്‍ക്ക് ഹജ്ജ് മിഷന് ബാഡ്ജുകള്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."