HOME
DETAILS
MAL
ഹജ്ജ് കമ്മിറ്റി ഓഫിസ് നാളെ മുതല്‍ നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കും
backup
August 05 2017 | 18:08 PM
കൊണ്ടോട്ടി: ഹജ്ജ് ക്യാംപിന് മുന്നോടിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് നാളെ മുതല്‍ നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മെയിന്റനന്‍സ് ഹാങ്കറിലാണ് ഓഫിസ് പ്രവര്‍ത്തിക്കുക.
ബുധനാഴ്ച മുതല്‍ ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ക്യാംപിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആദ്യവിമാനം 13ന് രാവിലെ 6.30ന് മന്ത്രി കെ.ടി ജലീല്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ഇത്തവണ 11,377 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നത്. ഇതില്‍ 22 കുട്ടികളും 5,997 സ്ത്രീകളും 5,358 പുരുഷന്മാരുമാണുള്ളത്. ലക്ഷദ്വീപില്‍ നിന്നുള്ള 305 പേരും മാഹിയിലെ 28 പേരും നെടുമ്പാശ്ശേരി വഴിയാണ് യാത്രയാകുക. സഊദി എയര്‍ലൈന്‍സ് 39 സര്‍വിസുകളാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."