പൗരത്വ നിയമ ഭേദഗതിക്കെതിരെ തനിമ പ്രതിഷേധ സംഗമ നടത്തി
ജിദ്ദ: 'പൗരത്വ ഭേദഗതി നിയമം തള്ളിക്കളയുക' എന്നാവശ്യവുമായി തനിമ ജിദ്ദ കമ്മറ്റി പ്രതിഷേധ സംഗമ നടത്തി. ബഹുജന സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് പേർ പങ്കെടുത്തു. വിവിധ സംഘടനാ നേതാക്കൾ ഒന്നിച്ചണിനിരന്ന് പൗരത്വ ഭേദഗതി ബില്‍ പ്രതീകാത്മകമായി കത്തിച്ചു കൊണ്ടായിരുന്നു പ്രതിഷേധ സമ്മേളനത്തിനു തുടക്കം കുറിച്ചത്. 'നോ കാബ്, നോ എൻആർസി' എന്ന പ്ലക്കാർഡുകളുയർത്തി സമ്മേളനത്തിനെത്തിയവരെല്ലാം പ്രതിഷേധത്തിൽ അണിനിരന്നു. പൊതുസമ്മേളനത്തിൽ ഉമറുല്‍ ഫാറൂഖ് വിഷയമവതരിപ്പിച്ചു. ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളായ മതേതരത്വം, പൗരാവകാശം തുടങ്ങിയവ റദ്ദു ചെയ്യുന്ന നിയമങ്ങളാണ് ബിജെപി സർക്കാർ രാജ്യത്തു നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടി.എം.എ റവൂഫ്, മുസ്തഫ വാക്കാലൂർ, ശ്യാം ഗോവിന്ദ്, പി. ശംസുദ്ധീൻ, അബ്ദുൽ മജീദ് നഹ, അനീസ് കെഎം സംസാരിച്ചു. അബ്ദുൽ ഷുക്കൂർ അലി അധ്യക്ഷത വഹിച്ചു. എ. നജ്മുദ്ധീൻ സ്വാഗതവും സിഎച്ച് ബഷീര്‍ നന്ദിയും പറഞ്ഞു. വി. കെ. ഷമീം ഇസ്സുദ്ധീൻ അവതാരകനായിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 'കലക്ക് തീപിടിച്ചാൽ കാരിരുമ്പും ചാരമാകും' എന്ന പേരിൽ ഒരുക്കിയ ക്യാൻവാസിൽ ജിദ്ദയിലെ സാഹിത്യകാരന്മാരുടെയും ചിത്രകാരന്മാരുടെയും സൃഷ്ടികളുടെ പ്രദർശനം നടന്നു. അബ്ദുല്ല മുക്കണ്ണി പ്രദർശനം ഉത്ഘാടനം ചെയ്തു. വിവിധ പ്ലക്കാഡുകളുമായി കൊച്ചു കുട്ടികളും പ്രതിഷേധത്തിൽ പങ്കു കൊണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."