HOME
DETAILS
MAL
സഊദിയിൽ എഞ്ചിനീയറിങ് മേഖലയിൽ സ്വദേശി വൽക്കരണം ശക്തമാക്കാൻ പദ്ധതി
backup
December 23 2019 | 06:12 AM
റിയാദ്: രാജ്യത്ത് എഞ്ചിനീയറിങ് മേഖലയിൽ സഊദിവൽക്കരണം ശക്തമാക്കാൻ പദ്ധതിയുമായി സഊദി എഞ്ചിനീയറിങ് കൗൺസിൽ രംഗത്ത്. സഊദി തൊഴിൽ സാമൂഹിക മന്ത്രാലയവുമായി സഹകരിച്ചാണ് എഞ്ചിനീയറിങ് മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാകാൻ പദ്ധതികൾ തയ്യാറാക്കുന്നത്. വിവിധ എഞ്ചിനീയറിങ് മേഖലയിൽ ഘട്ടം ഘട്ടമായായാണ് സഊദി വൽക്കരണം നടപ്പാക്കുകയെന്നു സഊദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വക്താവ് എൻജിനീയർ അബ്ദുന്നാസർ അൽഅബ്ദുല്ലത്തീഫ് അറിയിച്ചു. എഞ്ചിനീയറിങ് കൗൺസിൽ നിർബന്ധമാക്കിയതോടെ ഇതാദ്യമായി ഇതര പൗരന്മാരേക്കാൾ സഊദി പൗരന്മാർ മുന്നിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .
സഊദി എഞ്ചിനീയറിങ് കൗൺസിലിൽ രാജ്‌സിറ്റർ ചെയ്‌ത സ്വദേശി എഞ്ചിനീയർമാരുടെ എണ്ണം ആകെയുള്ളതിന്റെ 24 ശതമാനമാണിപ്പോൾ. ഇക്കഴിഞ്ഞ നവംബർ അവസാനം വരെ രജിസ്റ്റർ ചെയ്‌ത 1,61,597 എൻജിനീയർമാരിൽ 38,581 പേർ സഊദികളാണ്. വിദേശ എഞ്ചിനീയർമാരിൽ ഈജിപ്ത്, ഇന്ത്യ, ജോർദാൻ, ഫിലിപ്പൈൻസ്, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള വരാണ് രജിസ്‌റ്റർ ചെയ്‌തവരിൽ ഭൂരിഭാഗവും. ടെക്‌നീഷ്യൻ മേഖലയിൽ സ്വദേശികളും വിദേശികളുമായി 1,03,367 ടെക്‌നിഷ്യൻമാരും രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. വിദേശ ടെക്‌നിഷ്യൻമാരിൽ രജിസ്റ്റർ ചെയ്തവർ ഇന്ത്യ, പാക്കിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പൈൻസ്, സിറിയ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ.
2018 മുതൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമില്ലാത്ത വിദേശി എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നത് കൗൺസിൽ ഇടപെട്ട് നിർത്തിവെച്ചിരുന്നു. അതോടൊപ്പം റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് തൊഴിൽ പരീക്ഷയും അഭിമുഖവും നിർബന്ധമാക്കുയും ചെയ്‌തു. നേരത്തെ മുന്നു വർഷത്തെ പ്രവൃത്തി പരിചയവും പരീക്ഷയും അഭിമുഖവുമായിരുന്നു കൗൺസിൽ നടപ്പാക്കിയിരുന്നത്. ഇതാണ് പിന്നീട് അഞ്ചു വർഷമാക്കി ഉയർത്തിയത്.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."