പ്രമുഖ ഗൾഫ് വ്യവസായിക്കെതിരെ സെൻകുമാറിന്റെ വിദ്വേഷ പ്രചാരണം
റിയാദ്: ഗൾഫ് മേഖലയിലെ പ്രമുഖ വ്യവസായിക്കെതിരെ ടി പി സെൻകുമാറിന്റെ വിദ്വേഷ പ്രചാരണം. മലയാളി വ്യവസായി ആലുങ്കല്‍ മുഹമ്മദിനെതിരെയാണ് റിട്ട. ഐ.പി.എസ് ഓഫീസറും മുന്‍ കേരള പോലീസ് മേധാവിയുമായ ടി.പി. സെന്‍കുമാർ ഫേസ്‌ബുക്കിലൂടെ കടുത്ത വിദ്വേഷ പ്രചാരണം നടത്തിയത്. 24 ന്യൂസ് ചാനലുമായി ബന്ധപ്പെട്ടാണ് വിഷം തുപ്പൽ. ജിദ്ദയില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി ആലുങ്കല്‍ മുഹമ്മദാണ് 24 ന്യൂസിന്റെ ചെയര്‍മാനെന്നും ചങ്ങലക്കിട്ട നായകൾക്ക് കുരച്ചേ പറ്റുവെന്ന് തുടങ്ങുന്ന പോസ്റ്റിൽ അതുകൊണ്ടാണ് 24 ചാനല്‍ ജനം ടിവിക്കെതിരെ വിഷം ചീറ്റുന്നതെന്നും സെന്‍കുമാര്‍ ഫെയ്‌സ് ബുക്ക് പേജില്‍ ആരോപിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ "'ചങ്ങലയിൽ ഇട്ട നായകൾക്ക് യജമാനനുവേണ്ടി കുരച്ചേ പറ്റൂ. #24News. ജിദ്ദയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി ആലുങ്കൽ മുഹമ്മദ് ആണ് 24 ന്യൂസിന്റെ ചെയർമാൻ. അതുകൊണ്ട് 24 ൽ നിന്നും 24 മണിക്കൂറും Janam TV നേരെ വിഷം ചീറ്റുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ഞങ്ങൾ രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുമ്പോൾ 24 ന്യൂസ് ആലുങ്കലിനെ തൃപ്തിപ്പെടുത്താൻ വേണ്ടി പണിയെടുക്കുന്നു.അത്രേയുള്ളൂ.!" ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്ത പോസ്റ്റിനു താഴെ രൂക്ഷ വിമര്‍ശനവുമായി ആറായിരത്തിലധികം ആളുകളാണ് രംഗത്തെത്തിയത്. പ്രതിഷേധ കമന്റുകൾ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."