HOME
DETAILS
MAL
മെഹുല്‍ ചോക്സിക്കെതിരേ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസ്
backup
December 13 2018 | 18:12 PM
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് വായ്പാതട്ടിപ്പുനടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. സി.ബി.ഐയുടെ ശുപാര്‍ശപ്രകാരമാണ് ഇന്റര്‍പോള്‍ നടപടി.
വജ്ര വ്യാപാരിയായ നിരവ് മോദി, സഹോദരന് നീഷാല്‍, ബന്ധു മിഹിര്‍ ഭന്‍സാലി എന്നിവര്‍ക്കെതിരേയും നേരത്തെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, നിരവ് മോദിയുടെ അമ്മാവനായ മെഹുല്‍ ചോക്സിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ നേരത്തെ ഇന്റര്‍പോള്‍ തയാറാകാതിരുന്നത് സി.ബി.ഐയില്‍ നിന്ന് ചില വിശദീകരണങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയായിരുന്നു.
പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്താണ് നിരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും രാജ്യം വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."