രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാണിക്കേണ്ട: കാനം
തിരുവനന്തപുരം: രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാണിച്ച് കേരളത്തിലെ ജനങ്ങളെ പേടിപ്പിക്കേണ്ടെണ്ടന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിവേചനാധികാരമുണ്ടെണ്ടന്ന ആര്‍.എസ്.എസ് സഹ സര്‍ കാര്യവാഹക് ദത്താത്രേയ ഹൊസബൊളെയുടെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.
ആര്‍.എസ്.എസിന്റെ ഇത്തരം ശ്രമങ്ങളൊന്നും കേരളത്തില്‍ വിലപ്പോവില്ല.
അവര്‍ കേരളത്തിന്റെ ചരിത്രം പഠിക്കണം. സംസ്ഥാനത്ത് ജനാധിപത്യ ലംഘനം നടത്തുന്നത് ആര്‍.എസ്.എസ് ആണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരേ മോശം പരാമര്‍ശം:
പി. രാജുവിനോട് വിശദീകരണം തേടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ മോശം പരാമര്‍ശം നടത്തിയ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനോട് പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇടയ്ക്കിടെ പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രിയെന്നായിരുന്നു രാജുവിന്റെ വിമര്‍ശനം. മന്ദബുദ്ധികളായ ചിലര്‍ മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരും. തമ്പുരാന്‍ വിളിക്കുന്നതുപോലെ ഗവര്‍ണര്‍ വിളിച്ചാല്‍ മനസില്ലെടോ എന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമായിരുന്നു. ഗവര്‍ണര്‍ വിളിച്ചയുടനെ കാണാന്‍ ചെല്ലേണ്ട ആവശ്യമുണ്ടായിരുന്നില്ല.
മുഖ്യമന്ത്രിക്ക് ഗവര്‍ണറെ പോയി കാണാം. എന്നാല്‍, മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരാണിതെന്നുമാണ് രാജു പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."