സ്ത്രീ ജീവിതങ്ങളെ ഇങ്ങനെ പിച്ചിച്ചീന്തണോ?
എന്‍. അബു#
ശബരിമല പ്രവേശനത്തിന്റെ പേരിലും മുത്വലാഖ് നിരോധനത്തിന്റെ പേരിലും ഇളകിയാടുന്ന ജനസമൂഹം അറിയുന്നില്ല, സ്ത്രീ സുരക്ഷയില്‍ ലോകത്ത് ഏറ്റവും പിന്നില്‍ നില്‍ക്കുന്ന നാട് ഇന്ത്യയാണ് എന്ന്. ഭാരതസ്ത്രീയുടെ ഭാവശുദ്ധിയെപ്പറ്റി പുരാതനകാലം മുതല്‍ കവികള്‍ പാടിപ്പുകഴ്ത്തിയതാണ്. എന്നാല്‍, 135 കോടി ഇന്ത്യക്കാരില്‍ പുരുഷന്‍മാരെക്കാളേറെയുള്ള സ്ത്രീകള്‍ക്ക് പൊതുവെ അരക്ഷിതാവസ്ഥയാണെന്ന യു.എന്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ വനിതാകമ്മീഷന്‍ പോലും അതു നിഷേധിക്കുമെന്നു തോന്നുന്നില്ല.
ശബരിമലയില്‍ പാരമ്പര്യ വിരുദ്ധമായി ഏതു പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രിം കോടതി വിധിയെ തുടര്‍ന്ന് നാട്ടില്‍ നടക്കുന്ന കോലാഹലങ്ങള്‍ ഇനിയും കെട്ടിടങ്ങിയിട്ടില്ല. അതിന്റെ മറപിടിച്ചു മുസ്‌ലിം ദേവാലയങ്ങളിലെല്ലാം സ്ത്രീകള്‍ക്കു പ്രാര്‍ഥനാ സൗകര്യം നല്‍കണമെന്ന് ഒരു കൂട്ടര്‍. നമസ്‌കാരത്തിനു നേതൃത്വം നല്‍കാന്‍ മാത്രമല്ല ബാങ്ക് വിളിക്കാന്‍ കൂടി വനിതകള്‍ക്ക് അവകാശം നല്‍കണമെന്നു വേറെ ചില കൂട്ടര്‍. അതിനെല്ലാം മകുടം ചാര്‍ത്തുമാറ് മുസ്‌ലിം വ്യക്തിനിയമം പുരുഷകേന്ദ്രീകൃതമാണെന്നും അതിനാല്‍ ശരീഅത്ത് നിയമം മാറ്റി എഴുതണമെന്നും മറ്റൊരു കൂട്ടര്‍.
മതിയായ കാരണങ്ങളാലുള്ള വിവാഹമോചനത്തിനു പുരുഷന്‍മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും അനുമതി നല്‍കപ്പെട്ടതും അനുവദിക്കപ്പെട്ടവയില്‍ ഏറ്റവും മോശമെന്ന് ഇസ്‌ലാം മതം ചൂണ്ടണ്ടിക്കാണിക്കുന്നതും അതനുവദിക്കുന്നതിനുള്ള ചട്ടവട്ടങ്ങള്‍ അനുസരിക്കുന്നുണ്ടേണ്ടാ എന്നും നോക്കാനൊന്നും ആര്‍ക്കും നേരമില്ല. ഒറ്റ ഇരിപ്പില്‍ മൂന്നു ത്വലാഖ് ചൊല്ലാനും നാലു സ്ത്രീകളെ ഒരേ സമയം ഭാര്യമാരായി ഒപ്പം നിര്‍ത്താനുമാണ് ഇസ്്‌ലാമിലെ വ്യക്തിനിയമമെന്നുവരെ വ്യാഖ്യാനിച്ചു രസിക്കുന്നവരും ഏറെയുണ്ടണ്ട്.
വനിതാസംരക്ഷണ നിയമം എന്നു പറഞ്ഞു മുത്വലാഖ് നിഷേധിക്കുമ്പോള്‍തന്നെ കുറ്റക്കാരെ ജയിലിലടയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അങ്ങനെ കേസ് ജയിക്കുന്ന വിധവകള്‍ക്ക് ആരു ചെലവിനു കൊടുക്കുമെന്നു നിയമം വ്യക്തമായി ഒരിടത്തും പറയുന്നില്ല. മുത്വലാഖ് ശ്രദ്ധയില്‍പെട്ടാല്‍ അത് നിരോധിച്ചു കിട്ടാന്‍ കോടതി കയറിയിറങ്ങേണ്ടണ്ടി വരുന്ന ഭാര്യക്ക് അതിനുള്ള ചെലവ് ആരു കൊടുക്കും താന്‍ ഇടപെട്ട കേസുകളില്‍ 90 ശതമാനവും കോടതിക്കു പുറത്ത് തീര്‍പ്പാക്കാനാണ് താല്‍പര്യപ്പെട്ടതെന്ന് ഹൈദരാബാദിലെ നിയമവിദഗ്ധന്‍ ഫൈസാന്‍ മുസരസ് പറയുന്നു.
എന്നാല്‍, ലോകത്ത് ഏറ്റവും അരക്ഷിതാവസ്ഥയില്‍ കഴിയുന്ന സ്ത്രീസമൂഹം ഇന്ത്യയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുമ്പോള്‍ അത് ഏതെങ്കിലും മതത്തെയോ ജാതിയെയോ കുറ്റപ്പെടുത്തിയുള്ള പ്രസ്താവന അല്ല. 1961 മുതല്‍ സ്ത്രീധനസമ്പ്രദായം നിരോധിച്ച ഒരു രാജ്യത്തിന്റെ സ്ഥിതി ആണിത് എന്നു പരത്തിപ്പറയാമെങ്കിലും വിവാഹാനന്തര സ്ത്രീധന പ്രശ്‌നം മാത്രമല്ല മരണത്തില്‍ കലാശിക്കുന്നത്. കൂട്ടമാനഭംഗവും ബാലികാപീഡനവും ദുരഭിമാനക്കൊലയും ഒക്കെ ചേര്‍ന്നാണ് മരണസംഖ്യ കൂട്ടുന്നത്. ഇതോടൊപ്പം ഗാര്‍ഹിക പീഡനങ്ങളും കടന്നുവരുന്നു. പങ്കാളികളും ബന്ധുക്കളും തന്നെ പ്രതികള്‍. മൃഗീയമെന്നു വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ പോലും പ്രതിഷേധിക്കുന്ന തരത്തിലുള്ള നിഷ്ഠൂര കൊലകളുടെ കഥകളാണല്ലോ ഡല്‍ഹിയിലെ നിര്‍ഭയയും കശ്മിരിലെ കഠ്‌വയും നമ്മോട് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 87,000 സ്ത്രീകള്‍ കൊല്ലപ്പെട്ടതായി യു.എന്‍ കണക്കുകള്‍ പറയുന്നു. ഓരോ മണിക്കൂറിലും 60 സ്ത്രീകള്‍ക്ക് ജീവഹാനി എന്നര്‍ഥം. യൂറോപ്പില്‍ മൂവായിരവും അമേരിക്കയില്‍ എണ്ണായിരവും ആണ് ഇത്തരം മരണങ്ങളെങ്കില്‍ ആഫ്രിക്കയില്‍ അത് 19,000 ആണത്രെ. ഏഷ്യയിലാകട്ടെ 20,000വും.
സത്രീകള്‍ക്കു ജീവിക്കാന്‍ ഏറ്റവും അപകടകാരിയായ നാട് ഇന്ത്യയാണെന്ന് ആഗോള വാര്‍ത്താ ഏജന്‍സിയായ തോംസണ്‍ റോയിറ്റേഴ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞുങ്ങള്‍ തൊട്ട് വയോധികര്‍ വരെ ഇവിടെ ഇരകളാവുന്നു. മാധ്യമരംഗത്താകട്ടെ, ന്യൂസ് റൂമിലും ചാനല്‍ സ്റ്റുഡിയോയിലും ഒക്കെ നടക്കുന്ന പീഡനങ്ങളുടെ കഥകള്‍, പ്രസിദ്ധരായ പല വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുകയുണ്ടണ്ടായില്ലേ. ചലച്ചിത്ര രംഗത്തെ കഥ പറയാനുമില്ല. അന്ധരും ബധിരരുമായ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിനു കൈയും കണക്കുമില്ല. ഭിന്നശേഷിക്കാരായ യുവതികളാണ് കൂടുതല്‍ ഇരകളാവുന്നതെന്ന് ബംഗാളില്‍ ഈയിടെ നടന്ന ഒരു സര്‍വേയില്‍ വെളിപ്പെടുകയുണ്ടണ്ടായി.
തല്‍പര കക്ഷികള്‍ പുറത്തുവിടുന്ന കണക്കുകള്‍ നാം അപ്പാടെ വിഴുങ്ങേണ്ടണ്ടതില്ല. അമേരിക്കയില്‍ ബലാത്സംഗങ്ങള്‍ ചായ കുടിക്കുന്നതു പോലെയാണെന്ന് നമ്മുടെ ഒരു മുന്‍മുഖ്യമന്ത്രി തന്നെ പറഞ്ഞത് ഒര്‍മ വരുന്നു. എങ്കിലും നമ്മുടെ നാട്ടില്‍ മാനഭംഗങ്ങളും ബലാത്സംഗങ്ങളും എന്നത്തെക്കാളും മാധ്യമ വിഷയമാണ് ഇന്ന് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അല്‍പ്പവേഷധാരികളായ സുന്ദരിമാരുടെ വര്‍ണ ചിത്രങ്ങള്‍ എല്ലാ പേജുകളിലും നിരത്തി കോപ്പികള്‍ വിറ്റഴിക്കുമ്പോഴും മാനഭംഗങ്ങള്‍ വലിയ ആഘോഷമായി അവര്‍ നിരത്തിവയ്ക്കാറില്ല. ലണ്ടണ്ടനില്‍ മാത്രം ബലാത്സംഗങ്ങള്‍ 20 ശതമാനം വര്‍ധിച്ചുവെന്ന് ഈയിടെ വാര്‍ത്ത വന്നപ്പോള്‍പോലും ബി.ബി.സി അതൊരു വലിയ സംഭവമായി ജനമധ്യത്തിലേക്ക് ഇട്ടില്ല എന്നോര്‍ക്കണം. യൂറോപ്യന്‍ യൂനിയനില്‍ പതിനഞ്ചു വയസ് കഴിയുന്ന പെണ്‍കുട്ടികളില്‍ മൂന്നിലൊന്ന് പീഡിപ്പിക്കപ്പെട്ടു ഗര്‍ഭിണികളാവുന്നവരാണെന്ന് ഇ.യു സര്‍വേ റിപ്പോര്‍ട്ട് വന്നപ്പോഴും ഇംഗ്ലീഷ് പത്രങ്ങള്‍ അത് ആഘോഷിക്കാന്‍ നിന്നില്ല.
ഇന്ത്യയിലാകട്ടെ മാനഭംഗത്തിന് ഇരയാക്കപ്പെട്ടവര്‍ തന്നെ ഒടുവില്‍ ലോകത്തോട് വിളിച്ചു പറയുന്നത് പലതവണ തങ്ങള്‍ മാനഭംഗത്തിന് ഇരകളായി എന്നാണ്. പല സ്ഥലങ്ങളില്‍ കൊണ്ടണ്ടുപോയി തങ്ങളെ ബലാത്സംഗം ചെയ്തു എന്ന് അവരൊക്കെ പറയുന്നു. നടന്ന പീഡനങ്ങളും അനുഭവിച്ച വേദനകളുമൊക്കെ ഒരുനാള്‍ എണ്ണിപ്പറയേണ്ടണ്ടി വരുന്ന ഹതഭാഗ്യരോട് അനുകമ്പയുണ്ടണ്ട്. എന്നാല്‍, അവരോട് ചോദിക്കേണ്ടണ്ട ചോദ്യം എന്തുകൊണ്ടണ്ട് ആദ്യമായി ഇരയാക്കപ്പെട്ടപ്പോള്‍ തന്നെ അവരത് ബന്ധപ്പെട്ടവരെ അറിയിച്ചില്ല എന്നതാണ്. എണ്ണാമെങ്കില്‍ എണ്ണിക്കോ എന്നു പറഞ്ഞു പത്രസമ്മേളനങ്ങള്‍ നടത്തിയിട്ട് എന്തു കാര്യം
ഇക്കിളിപ്പെടുത്തുന്ന വസ്ത്രധാരണവുമായി അഴിഞ്ഞാടുന്ന യുവതികളും യുവാക്കളും കേരളത്തിലും ഇന്ന് ഏറിവരുന്നുവെന്നത് നിഷേധിക്കാവുന്നതല്ല. രാഷ്ട്രീയ കാരണങ്ങളാല്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടതിന്റെ കഥകള്‍ കെ.ആര്‍ ഗൗരിയമ്മ മുതല്‍ കെ. അജിത വരെയുള്ളവര്‍ക്കു പറയാനുണ്ടണ്ടാകും. അതേസമയം സാംസ്‌കാരിക രംഗത്ത് വര്‍ഗീയതയുടെ കടന്നുകയറ്റത്തെ ചെറുക്കുന്ന ഗൗരി ലങ്കേഷിനെപ്പോലുള്ളവര്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും നിഷ്‌കരുണം വധിക്കപ്പെടുന്നു.
'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന മനുസ്മൃതിയില്‍ നിന്ന് ഏറെ ദൂരെ സഞ്ചരിച്ചാണ് ഇന്ത്യ എന്ന ഭാരതം ഇന്ന് ഈ നിലയിലെത്തിയത്. ഇന്ദിരാഗാന്ധിയില്‍ ലോകം കണ്ടണ്ട ഏറ്റവും ശക്തരായ പ്രധാനമന്ത്രിമാരില്‍ ഒരാളെ സൃഷ്ടിക്കാന്‍ നമുക്കു കഴിഞ്ഞു. പ്രതിഭാ പാട്ടീലിനെ നാം രാഷ്ട്രപതി സ്ഥാനത്ത് പ്രതിഷ്ഠിച്ചു. സുപ്രിം കോടതി ജഡ്ജിമാരായും കേന്ദ്രമന്ത്രിമാരായും ഗവര്‍ണര്‍മാരായും പാര്‍ലമെന്റ് സ്പീക്കര്‍മാരായും ഒക്കെ മഹിളാരത്‌നങ്ങളെ കണ്ടെണ്ടത്താനും നമുക്കു പ്രയാസമുണ്ടണ്ടായില്ല. ജനപ്രതിനിധി സഭകളില്‍ വനിതാ പ്രാതിനിധ്യം ഉറപ്പിച്ച ഇന്ത്യ കായിക രംഗത്ത് ലോകം കീഴടക്കിയ വനിതാ താരങ്ങള്‍ക്കു പ്രചോദനം നല്‍കിയ നാടുമാണ്.
അതേസമയം വാട്ട്‌സ് ആപ്പും ഫേസ്ബുക്കും ഒക്കെയായി ചതിയില്‍ വീണുപോകുന്ന കൗമാരക്കാരികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. മൊബൈല്‍ ഫോണിലൂടെ ചിത്രം കൈമാറി, വിവാഹ വാഗ്ദാനങ്ങളില്‍പ്പെട്ട് പീഡനങ്ങള്‍ക്കിരകളാവുന്ന യുവതികളുടെ കഥകള്‍ പുറത്തുവരാത്ത ദിവസങ്ങള്‍ ഒന്നുമേയില്ല. ഇതിനു പുറമെയാണ് സമൂഹമാധ്യമങ്ങളില്‍ കുടുങ്ങി കുടുംബ ജീവിതം തന്നെ തകരാറിലാകുന്ന കണ്ണീര്‍ കഥകള്‍. വാട്ട്‌സ് ആപ്പില്‍ പ്രചരിച്ച നഗ്നചിത്രം തന്റേതല്ലെന്ന് തെളിയിക്കാന്‍ ശോഭ എന്ന തൊടുപുഴക്കാരിയായ ഒരു വീട്ടമ്മയ്ക്കു നടത്തേണ്ടിണ്ടിവന്നത് മൂന്നര വര്‍ഷത്തെ പോരാട്ടമാണ്.
ഉത്തര്‍ പ്രദേശില്‍ മീററ്റിലെ ഹാഷിം പുരയില്‍ 38 മുസ്‌ലിംകളെ വെടിവച്ചു കൊന്ന കേസില്‍ പ്രൊവിന്‍ഷ്യല്‍ ആമ്ഡ് കൊണ്‍സ്റ്ററാബുലറി എന്ന പ്രത്യേക സേനയിലെ പതിനാറു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത് 31 വര്‍ഷങ്ങള്‍ ആ കേസുമായി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പിന്നാലെ നടന്നത് കൊണ്ടണ്ടാണ്. 2002ല്‍ ഗോധ്ര കലാപത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എം. പി ആയിരുന്ന ഇഹ്‌സാന്‍ ജഫ്‌റി അടക്കം 69 പേരെ കലാപകാരികള്‍ കൊന്ന കേസിലും ഇതുപോലൊരു ചരിത്രമുണ്ടണ്ട്. അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയേയും കൂട്ടരെയും കുറ്റവിമുക്തരാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത് വയോധികയായ അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ജഫ്‌റി ആണ്.
മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളായ, ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനിയുടെയും മുരുകന്റെയും മകള്‍ ഹരിതയുടെ കഥയും വ്യത്യസ്തമല്ല. മുരുകനോടൊപ്പം വെല്ലൂര്‍ ജയിലിലായിരിക്കെ രണ്ടണ്ടുമാസം ഗര്‍ഭിണിയായിരുന്ന നളിനിയെ അഡയാര്‍ ആശുപത്രിയില്‍ കൊണ്ടണ്ടുപോയി ഗര്‍ഭം അലസിപ്പിക്കാനുള്ള നിര്‍ബന്ധ ശ്രമം വരെ നടന്നു. അതിനു തുനിയാതിരുന്ന ഒരു വനിതാ ഡോക്ടറാണ് അവരെ രക്ഷിച്ചത്. ആ ഗര്‍ഭത്തില്‍ ജയിലില്‍ ജനിച്ച ഹരിത എന്ന പെണ്‍കുട്ടി ഒരു അഭയാര്‍ഥി ബോട്ടില്‍ ഇംഗ്ലണ്ടണ്ടിലേക്കു രക്ഷപ്പെടുകയായിരുന്നു. ഹരിത എന്ന ആ യുവതി ഇന്ന് ലണ്ടണ്ടനില്‍ മെഡിക്കല്‍ ഫിസിക്‌സില്‍ പി.എച്ച്ഡിക്ക് പഠിക്കുകയാണ്.
തുണിക്കടകളിലടക്കം വ്യാപാര സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടവും ശുചിമുറിയും ഉറപ്പാക്കണമെന്ന നിയമം കേരളമടക്കം പല സംസ്ഥാനങ്ങളും അംഗീകരിച്ചു കഴിഞ്ഞു. മതിയായ സുരക്ഷയും യാത്രാസൗകര്യവും ഉണ്ടെണ്ടങ്കില്‍ രാത്രി ഒമ്പതു വരെ സ്ത്രീ ജീവനക്കാരെ ജോലിക്കു നിയോഗിക്കാമെന്ന് അംഗീകരിച്ച വ്യവസ്ഥയില്‍ പറയുന്നു.
സംസ്ഥാനതലത്തില്‍ വനിതാ കമ്മീഷനെ നിയമിച്ചു മാതൃക കാട്ടിയ കേരളം, സ്ത്രീസുരക്ഷയുടെ കാര്യത്തിലും മേല്‍ക്കൈ കാണിക്കണമെന്നു സമൂഹത്തിന്റെ നല്ല മനസ്സ് ആഗ്രഹിക്കുന്നുണ്ടണ്ട്. അതിനുപക്ഷേ 'ബേഠി ബച്ചാവോ, ബേഠി പഠാവോ' എന്ന ഹിന്ദിയില്‍ നിന്ന് കടം വാങ്ങുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചതുകൊണ്ടണ്ട് മാത്രമായില്ല എന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."