HOME
DETAILS

വെനസ്വലയില്‍ ചീഫ് പ്രോസിക്യൂട്ടറെ ബന്ദിയാക്കി

  
backup
August 05 2017 | 18:08 PM

%e0%b4%b5%e0%b5%86%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be

 

കരാക്കസ്: വെനസ്വലയില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് സൈന്യം വളഞ്ഞു. തന്നെ ബന്ദിയാക്കിയെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ ലുയ്‌സ ഒര്‍ടേഗ പറഞ്ഞു.
പുതിയ ലെജിസ്ലേറ്റീവ് ബോഡി രൂപീകരിച്ച് അടുത്ത ദിവസമാണ് ചീഫ് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ബന്ദിയാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 545 അംഗ ലെജിസ്ലേറ്റീവ് ബോഡി രൂപീകരിച്ചത്.
എന്നാല്‍ ഈ നടപടി നിയമ വിരുദ്ധമാണെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക നടപടി. തെരഞ്ഞെടുപ്പ് ഫലം വഞ്ചനയുടെ ബാക്കിപത്രമാണെന്നായിരുന്നു ഇവരുടെ പ്രതികരണം.
തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആസ്ഥാന മന്ദിരത്തില്‍ തടവിലാക്കിയതിനെതിരേ ചീഫ് പ്രോസിക്യൂട്ടര്‍ രംഗത്തെത്തി. ദേശീയ, അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago