സൈബര്‍ ഭീഷണി; ചൈനീസ് നിര്‍മിത ഡ്രോണുകള്‍ യു.എസ് സൈന്യം വിലക്കി
ന്യൂയോര്‍ക്ക്: ചൈനീസ് നിര്‍മിത ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് സൈനികരെ വിലക്കി അമേരിക്കന്‍ സൈന്യം. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.ജെ.ഐ ടെക്നോളജിയുടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
സൈബര്‍ ഭീഷണിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതിനാലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഡി.ജെ.ഐ സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും ഡി.ജെ.ഐയുടെ എല്ലാ ആപ്ലിക്കേഷനുകളും അണ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യു.എസ് സൈന്യം ഉപയോഗിക്കുന്ന ഡ്രോണുകളില്‍ ഭൂരിഭാഗവും ഡി.ഐ.ജെയുടെ ഡ്രോണുകളാണ്. എന്നാല്‍ ഡ്രോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സൈന്യത്തിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും നിരാശപ്പെടുത്തന്നുതുമാണെന്ന് ഡി.ജെ.ഐ അധികൃതര്‍ പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനം എടുക്കുന്നതിന്റെ മുന്‍പ് സൈന്യം തങ്ങളുമായി ബന്ധപ്പെട്ടില്ലെന്നും അവര്‍ പറഞ്ഞു.
ലോകത്ത് വില്‍ക്കപ്പെടുന്ന ഡ്രോണുകളില്‍ 70 ശതമാനവും ഡി.ജെ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചതാണെന്ന് നിക്ഷേപക ഗ്രൂപ്പുകളായ ഗോള്‍ഡ് മാന്‍ സാഷ്, ഓപ്പന്ഹിമര് എന്നീ കമ്പനികള്‍ 2016ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."