ഓഖിയിലെ കണക്കുകളില്‍ പൊരുത്തക്കേട്: ഫിഷറീസ് കൗണ്‍സിലുകള്‍ രൂപീകരിക്കും
രാജു ശ്രീധര്‍#
കൊല്ലം: കഴിഞ്ഞ വര്‍ഷമുണ്ടായ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കണക്ക് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ഫിഷറീസ് കൗണ്‍സിലുകള്‍ രൂപീകരിക്കുന്നു.ഓഖി ദുരന്തത്തില്‍ കാണാതായവരുടെ എണ്ണത്തെക്കുറിച്ച് സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും രണ്ട് കണക്കാണ് ഇപ്പോഴുമുള്ളത്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും മറ്റും കണക്കിലെ വ്യത്യാസം തടസമാകുന്നുണ്ടെന്ന പരാതിയും വ്യാപകമാണ്. ഇതിനെതുടര്‍ന്ന് ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് കൗണ്‍സിലുകള്‍ രൂപീകരിക്കാനുള്ള തീരുമാനം. ഹാര്‍ബറുകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരിക്കും കൗണ്‍സിലുകള്‍ പ്രവര്‍ത്തിക്കുക. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലുകളില്‍ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍ക്കും പ്രാതിനിധ്യം നല്‍കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് മറ്റ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ നടപ്പാക്കുക, കാലാവസ്ഥാ വ്യതിയാനം, മത്സ്യലഭ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്ന സ്മാര്‍ട്ട് ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുക, കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ശുപാര്‍ശയും നിമയസഭാ സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."