സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുവെന്ന വ്യാജേന സഊദിയിൽ യോഗം ചേ൪ന്ന അഞ്ചു സംഘ്പരിവാര്‍ പ്രവ൪ത്തകർ പിടിയിൽ
ജിദ്ദ: സഊദിയിലെ റിയാദിൽ വ്യാജ പേരിൽ സംവാദം സംഘടിപ്പിച്ച സംഘപരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആര്‍എസ്എസ്സിന്റെ പ്രവാസിസംഘടനയായ സമന്വയയുടെ നേതൃത്വത്തിലാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംവാദം സംഘടിപ്പിച്ചത്. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ 'ദേശീയ പൗരത്വനിയമം- മിഥ്യയും സത്യവും' എന്ന തലക്കെട്ടില്‍ യോഗം ചേര്‍ന്ന അഞ്ചുപേരെയാണു പോലിസ് അറസ്റ്റുചെയ്തത്. റിയാദിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുവെന്ന വ്യാജേനയാണ് ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളില്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് പോസ്റ്റിടുകയും മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വെല്ലുവിളികള്‍ നടത്തുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്തതിനു പിന്നാലെയാണ് ഈ സംഭവം. മതത്തിന്റെ പേരില്‍ ഒരു പ്രത്യേകസമുദായത്തെ പീഡിപ്പിക്കുകയും ഭരണഘടനാവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് മുസ്‌ലിംകള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്ന നിയമങ്ങള്‍ പാസാക്കുകയും ചെയ്യുന്നതിനെതിരേ ഇന്ത്യല്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടുവരുന്നതിനിടെയാണു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഒത്തുചേരല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."